ലണ്ടന്‍: വെംബ്ലയില്‍ നാളെ രാജകീയ പോരാട്ടം. യൂറോ 2020 കിരീടത്തിനായുള്ള കലാശക്കളിയില്‍ ഇറ്റലി, ഇതാദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ഇന്ത്യന്‍ സമയം രാത്രി 12. 30 നാണ് കിക്കോഫ്്. സോണി സിക്സ് ചാനലില്‍ തത്സമയം കാണാം.
റോബര്‍ട്ടോ മന്‍സീനിയുടെ ശിക്ഷണത്തില്‍ അടമുടി മാറി ഇറ്റലി എല്ലാ മത്സരങ്ങളും വിജയിച്ച് നൂറ് ശതമാനം റെക്കോഡോഡെയാണ് ഫൈനലില്‍ കടന്നത്. അതേസമയം, ഇംഗ്ലണ്ട് ഒറ്റ ഗോള്‍ മാത്രം വഴങ്ങിയാണ് ഇതാദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്. കപ്പിനായുള്ള ഈ ടീമുകളുടെ പോരാട്ടം വെംബ്ലിയിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് ഉജ്ജ്വല വിരുന്നൊരുക്കും.
സെമിയല്‍ പരീക്ഷിച്ച് വിജയം നേടിയ ഫോര്മേഷന് തന്നെയാണ് ഇരു ടീമുകളും ഫൈനലിലും ഉപയോഗിക്കുക. റോബര്‍ട്ടോ മന്‍സിനിയുടെ ഇറ്റലി 4-3-3 ഘടനയിലും ഗാരേത്ത്് സൗത്തഗേറ്റിന്റെ ഇംഗ്ലണ്ട്് 5-3-2 ഫോമേഷനിലുമാണ് ടീമിനെ ഇറക്കുക.
ഇറ്റലിയുടെ മീഡ്ഫീല്‍ഡ് ഇംഗ്ലണ്ടിനെക്കാള്‍ ശക്തമാണ്. ആക്രമിച്ച് കളിക്കുന്ന ജോര്‍ജീഞ്ഞോ, മാര്‍ക്കോ വെറാറ്റി, നിക്കോളോ ബറെല്ല എന്നിവരാണ് മധ്യനിരയെ നയിക്കുന്നത്. സെന്‍ട്രല്‍ മീഡ്ഫീല്‍ഡില്‍ ജോര്‍ജീഞ്ഞോ നിലയുറപ്പിക്കും. വെറാറ്റിനി മീഡ്ഫീല്ഡിന്റെ ഇടത്തുവശത്തും ബെറല്ല വലതുവശത്തും അണിനിരക്കും. ഏതു പ്രതിരോധത്തെയും തകര്‍ത്ത് കുതിക്കാന്‍ ഇവര്‍ക്ക് കഴിയും.
അതേസമയം, ഇംഗ്ലണ്ടിന്റെ മധ്യനിര പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയാണ് കളിക്കുക. ഡിക്ലാന്‍ റൈസ്, കാല്വിന് ഫിലിപ്പ്സ് എന്നിവര്‍ മധ്യനിരയില്‍ പ്രതിരോധം തീര്‍ക്കും. അവസരങ്ങള്‍ സൃഷ്ടിച്ച് മുന്‍നിരയ്ക്ക് പന്തെത്തിക്കുന്നതിനുള്ള ചുമതല മേസണ്‍ മൗണ്ടിനാണ്. ഇറ്റലിയുടെ മധ്യനിര വേഗത്തിലുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ റൈസും ഫിലിപ്പ്സും കരുതലോടെയാണ് പന്തുമായി മുന്നേറുക. അതിനാല്‍ മധ്യനിരയില്‍ ആതിപത്യം സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇറ്റലി.
ഇറ്റലിയുടെ പ്രതിരോധം ദുര്‍ബലമാണ്. ഫുള്‍ബാക്ക് ലിയനാര്‍ഡോ സ്പിനാസോള പരിക്ക് മൂലം ഇന്ന്് കളിക്കില്ല. പകരക്കാരനായി എമേഴ്സണ്‍ പാല്മീറി കളിക്കും. ജോര്‍ജിനോ ചെല്ലിനി, ലിയാന്‍ഡ്രോ ബൊണുസി എന്നിവരാണ്
പ്രതിരോധത്തിലെ മറ്റ്് കരുത്തര്‍. റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍ എന്നിവര്‍ നയിക്കുന്ന ഇംഗ്ലീഷ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ഇറ്റാലിയന്‍ പ്രതിരോധത്തിന് നന്നേ കഷ്ടപ്പെടേണ്ടിവരും. ഹാരി കെയ്നും റഹീം സ്റ്റെര്‍ലിങ്ങും മികച്ച ഫോമിലാണ്.
ഹാരി മാഗ്വിറിയും ജോണ്‍ സ്റ്റോണ്‍സും നയിക്കുന്ന ഇംഗ്ലീഷ് പ്രതിരോധം ശക്തമാണ്. സിറോ ഇമ്മൊബൈല്‍ നയിക്കുന്ന ഇറ്റാലിയന്‍ മുന്നേറ്റനിരയ്ക്ക് ഇംഗ്ലീഷ് പ്രതിരോധം തകര്‍ത്ത്് ് ഗോള്‍ നേടുക വിഷമകരമായിരിക്കും.
തുടര്‍ച്ചയായി മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീമാണ് ഇറ്റലി. ഇത് പത്താം തവണയാണ് അവര്‍ ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്. ആറു ലോകകപ്പ് ഫൈനലുകളും മൂന്ന് യൂറോ ഫൈനലും കളിച്ചിട്ടുണ്ട്..
അതേസമയം, ഇംഗ്ലണ്ട് ഇതാദ്യമായാണ് യൂറോ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. സ്വന്തം തട്ടകമായ വെംബ്ലയില്‍ ഇംഗ്ലണ്ടിന് മികച്ച റെക്കോഡാണുള്ളത്്. അവസാനം ഇവിടെ കളിച്ച പതിനേഴ് മത്സരങ്ങളില്‍ പതിനഞ്ചിലും ഇംഗ്ലണ്ട് വിജയം നേടി. എല്ലാ ടൂര്‍ണമെന്റുകളിലുമായി അവസാനം കളിച്ച 12 മത്സരങ്ങളില്‍ അവര്‍ തോറ്റിട്ടില്ല.
ഇംഗ്ലണ്ടും ഇറ്റലിയും ഇതുവരെ 27 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇതില്‍ പതിനൊന്ന് തവണയും ഇറ്റിലയാണ് വിജയിച്ചത്. ഇംഗ്ലണ്ടിന് ജയിക്കാനായത് എട്ട് മത്സരങ്ങളില്‍ മാത്രം. എട്ട് മത്സരങ്ങള്‍ സമനിലയായി. 2018 ല്‍ രാജ്യാന്തര സൗഹൃദ മത്സരത്തിലാണ് അവസാനമായി ഈ ടീമുകള്‍ ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനില (1-1) യായി. 2015 ല്‍ നടന്ന രാജ്യന്താര സൗഹൃദ മത്സരത്തിലും സമനില (1-1). 2014 ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് 1-2 ന് ഇറ്റലിയോട് തോറ്റു. 2012 ലെ രാജ്യാന്തര മത്സരത്തില്‍ ഇംഗ്ലണ്ട് 2-1 ന് ഇറ്റലിയെ തോല്‍പ്പിച്ചു. 2012 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. പക്ഷെ ഷൂട്ടൗട്ടില്‍ ഇറ്റലി 4-2 ന് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: