തിരുവനന്തപുരം: തിരുവനന്തപുരം: സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് സിക്ക വൈറസ്. സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് മാനിച്ചിട്ടുണ്ട്. നഗരത്തിലെ നൂറ് വാര്‍ഡുകളില്‍ നിന്നായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്ക്കും ജില്ലാ പഞ്ചായത്തിനും ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.
കൊതുക് നിര്‍മാര്‍ജനത്തിനുളള പ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്ന് നഗരസഭാ ഭരണസമിതി അവകാശപ്പെടുമ്ബോള്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കം നഗരസഭയ്ക്ക് പാളിച്ചപ്പറ്റിയെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: