Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുർവേദ ആചാര്യൻ പി.കെ വാര്യര്‍ അന്തരിച്ചു; വിട വാങ്ങിയത് ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹനീയ വ്യക്തിത്വം

1902 ല്‍ പി.എസ്. വാര്യരാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944 ല്‍ ചുമതലയേറ്റത് ഡോ.പി.കെ. വാര്യരുടെ ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 01:21 pm IST
in Kerala

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ. വാര്യര്‍(100) അന്തരിച്ചു. കഴിഞ്ഞ മാസമാണ് 100-ാം ജന്മദിനം ആഘോഷിച്ചത്. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയുണ്ടായി.

മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കോടിതലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും. അമ്മാവനായ വൈദ്യരത്‌നം ഡോ.പി.എസ്. വാര്യരാണ് ഗുരുവും വഴികാട്ടിയും. 

1902 ല്‍ പി.എസ്. വാര്യരാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944 ല്‍ ചുമതലയേറ്റത് ഡോ.പി.കെ. വാര്യരുടെ ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു. 1953ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. അതിന് ശേഷമാണ് ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതലയിലേക്കെത്തിയത്. 

.സഹസ്രാബ്ദങ്ങളിലേക്കു നീളുന്ന ഭാരതത്തിന്റെ അഭംഗുരമായ ആയുര്‍വേദ പാരമ്പര്യത്തിലെ തിളങ്ങുന്ന കണ്ണിയാണ് വൈദ്യകുലപതി ഡോ. പി.കെ. വാര്യര്‍. അദ്ഭുത സിദ്ധികള്‍ ആവാഹിക്കുന്ന ഒരു ശാസ്ത്രശാഖയെന്ന നിലയ്‌ക്ക് ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്‌ക്ക് നിസ്തുലമായ സംഭാവനകളാണ് ഈ ആചാര്യനില്‍നിന്നുണ്ടായത്.

കേരളത്തിനകത്തും പുറത്തും കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയെന്ന സ്ഥാപനം ശാഖോപശാഖകളായി വളര്‍ന്നതിന്റെയും, അതിന്റെ പ്രശസ്തി വിശ്വ ചക്രവാളം തൊട്ടതിന്റെയും ബഹുമതി ഈ ആയുര്‍വേദ മഹര്‍ഷിക്ക് അവകാശപ്പെട്ടതാണ്. കര്‍മനിരതവും ലക്ഷ്യപൂര്‍ണവുമായ തന്റെ ജീവിതത്തിലൂടെ ആയുര്‍വേദത്തെ ജനകീയമാക്കുകയും, പാശ്ചാത്യമായ ആധുനിക വൈദ്യശാസ്ത്രത്തോട് കിടപിടിക്കുന്ന സ്ഥിതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത ഈ മഹാവ്യക്തിത്വം കോട്ടയ്‌ക്കല്‍  എന്ന പ്രദേശത്തെ ലോകത്തിന്റെ ഭൂപടത്തില്‍ പ്രതിഷ്ഠിച്ചു.  ജീവിച്ചിരിക്കുന്ന മഹദ്വ്യക്തികളില്‍ ഏറെ ആദരിക്കപ്പെടുന്ന വൈദ്യകുലപതിയെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും ബഹുമതികളും നിരവധിയാണ്. ലജന്റ് ഓഫ് കേരള അവാര്‍ഡ് നല്‍കി ജന്മഭൂമിയും ഈ ആയുര്‍വേദ ശാസ്ത്രജ്ഞനെ ആദരിക്കുകയുണ്ടായി.

 ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് കരുതുന്ന കര്‍മനിരതനായ വ്യക്തി. ആയുര്‍വേദം ജനകീയമാക്കിയ വൈദ്യകുലപതി. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്.കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും  ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ വാര്യരുടെ പേര് നല്‍കിയിരിക്കുന്നു

ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍  2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി  കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍  സാധിച്ചു.  ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തില്‍ വരെയെത്തിച്ചു. രാഷ്‌ട്രത്തലവന്‍മാര്‍ മുതല്‍ അഗതികള്‍ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു.

ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി.അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാര്യരെത്തേടിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാര്യര്‍, പരേതനായ കെ.വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാര്യര്‍, കെ.വി.രാമചന്ദ്രന്‍ വാര്യര്‍.

Tags: deathഡോ. പി.കെ. വാരിയര്‍കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.