Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീട്ടമ്മയെ പെട്രോളിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസ്; സിപിഐ നേതാവടക്കം റിമാന്‍ഡില്‍

കേസില്‍ ബിജു ഒന്നാം പ്രതിയും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ കൂടിയായ അജീഷ് രണ്ടാം പ്രതിയുമാണ്. തൂക്കുപാലത്തിന് സമീപം പ്രകാശ് ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68)യ്‌ക്കെതിരേയാണ് ആക്രമണമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 10:55 am IST
in Idukki
ബിജെപി നേതാക്കള്‍ ആക്രമി സംഘം തകര്‍ത്ത കട സന്ദര്‍ശിക്കുന്നു

ബിജെപി നേതാക്കള്‍ ആക്രമി സംഘം തകര്‍ത്ത കട സന്ദര്‍ശിക്കുന്നു

നെടുങ്കണ്ടം: വയോധികയെ പലചരക്ക് കടയ്‌ക്കുള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍(34), പ്രകാശ്ഗ്രാം എട്ടുപടവില്‍ ബിജു(43), അമ്മന്‍ചേരില്‍ ആന്റണി(39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കേസില്‍ ബിജു ഒന്നാം പ്രതിയും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ കൂടിയായ അജീഷ് രണ്ടാം പ്രതിയുമാണ്. തൂക്കുപാലത്തിന് സമീപം പ്രകാശ് ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68)യ്‌ക്കെതിരേയാണ് ആക്രമണമുണ്ടായത്. വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, ഇന്ധനം ദേഹത്തൊഴിച്ച് തീ കൊളുത്താന്‍ ശ്രമം, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി 11 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനിലെത്തിയശേഷം അജീഷ് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് മറ്റൊരുകേസും ചുമത്തിയിട്ടുണ്ട്.

ശശിധരന്‍പിള്ള നടത്തുന്ന പലചരക്കുകടയുടെ മുന്‍പില്‍ വാട്‌സാപ്പ് ചാറ്റിന്റെ പേരില്‍ ബിജുവും മറ്റൊരാളും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു. കടയുടെ മുന്‍വശത്ത് തര്‍ക്കം പാടില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ശശിധരന്‍പിള്ളയെ ഭീഷണിപ്പെടുത്തി. പിന്നാലെ ശശിധരന്‍പിള്ള നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി.
എന്നാല്‍,ഈ വിരോധത്തില്‍ ബിജുവും സുഹൃത്തുക്കളായ അജീഷും ആന്റണിയും വ്യാഴാഴ്ച രാവിലെ കടയില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തലയിലൂടെ അജീഷ് പെട്രോളൊഴിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിച്ചെന്നുമാണ് തങ്കമണിയമ്മ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ തങ്കമണിയുടെ ദേഹമാസകലം പരിക്കുമേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് അജീഷ് മുതുകുന്നേലിനെ സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ താല്‍ക്കാലികമായി പുറത്താക്കി.

ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു

അക്രമത്തിനിരയായ കുടുംബത്തെയും പ്രതികള്‍ അടിച്ചുതകര്‍ത്ത വ്യാപാര സ്ഥാപനവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, ജില്ലാ സെക്രട്ടറി കെ. ആര്‍ സുനില്‍ കുമാര്‍, ജില്ലാ കമ്മിറ്റി അംഗം ബിജു കോട്ടയില്‍, ബിജെപി മണ്ഡലം ജന. സെക്രട്ടറി ബിനു അമ്പാടി, മണ്ഡലം സെക്ര. അനീഷ് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി.
അക്രമത്തില്‍ പോലീസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും കുടുംബത്തിന് മേല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വം ഭീഷണി മുഴക്കിയിരുന്നു. കുടുംബത്തിന് ബിജെപി നേതൃത്വത്തിന്റെ മുഴുവന്‍ പിന്തുണയും ഉറപ്പ് നല്‍കി. ഭരണകക്ഷിയുടെ സമ്മര്‍ദ്ദതിന് വഴങ്ങി പാവപ്പെട്ട കുടുംബത്തിന് പോലീസില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടാല്‍ ഈ വിഷയത്തെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു.
 

Tags: cpiattackനെടുങ്കണ്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.