Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്‍മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

ഭരണ പരിചയമുള്ള നേതാക്കളെയും ആദ്യമായി എംപിമാരായവരെയും അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ മന്ത്രിസഭയുടെ ഭാഗമായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആയിരുന്നവരും മന്ത്രിമാരായി പ്രവര്‍ത്തിച്ചവരും എംഎല്‍എമാരായിരുന്നവരും പുനഃസംഘടനയില്‍ ഇടംപിടിച്ചു. ഇതിനൊപ്പം തന്നെ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍,കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാണ് മോദി മന്ത്രിസഭയില്‍ അംഗങ്ങളായത്. 77 അംഗ മന്ത്രിസഭയില്‍ 47 പേര്‍ പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും ഏറെ ശ്രദ്ധേയമായി. ഒബിസി വിഭാഗക്കാരായ 27 പേരാണ് മന്ത്രിസഭയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 8 പേരും മോദി സര്‍ക്കാരിന്റെ ഭാഗമാണ്.

S. Sandeep by S. Sandeep
Jul 10, 2021, 05:52 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ അസാധാരണ മാറ്റങ്ങളാവും ഇത്തവണയെന്ന തരത്തിലുള്ള സൂചനകളാണ് ബിജെപി നേതൃത്വത്തില്‍ നിന്നും ലഭിച്ചത്. ബുധനാഴ്ച 36 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ എത്ര സമഗ്രമായ മാറ്റങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടീമില്‍ വരുത്തിയതെന്ന് കൂടുതല്‍ വ്യക്തമായി. മുതിര്‍ന്ന 12 കേന്ദ്രമന്ത്രിമാരെ മാറ്റി നിര്‍ത്തി യുവനേതൃത്വത്തെ ഭരണമേല്‍പ്പിച്ച മോദിയുടെ നീക്കം അപ്രതീക്ഷിതമെന്നാണ് പ്രതിപക്ഷ നേതാക്കളടക്കം പറയുന്നത്. എന്നാല്‍ ദീര്‍ഘകാലമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് ഇത്രവലിയ പുനഃസംഘടനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ബിജെപി ദേശീയ നേതൃത്വവും തയ്യാറായത്. കേന്ദ്രസര്‍ക്കാരിന്റെ മുഖം മിനുക്കുക എന്ന പതിവ് നടപടിയായല്ല ഇതിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിക്കുന്ന സുപ്രധാന നീക്കമായാണ് മോദിയുടെ നടപടിയെ ഇവര്‍ വിലയിരുത്തുന്നത്.

ഭരണ പരിചയമുള്ള നേതാക്കളെയും ആദ്യമായി എംപിമാരായവരെയും അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ മന്ത്രിസഭയുടെ ഭാഗമായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആയിരുന്നവരും മന്ത്രിമാരായി പ്രവര്‍ത്തിച്ചവരും എംഎല്‍എമാരായിരുന്നവരും പുനഃസംഘടനയില്‍ ഇടംപിടിച്ചു. ഇതിനൊപ്പം തന്നെ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍,കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരാണ് മോദി മന്ത്രിസഭയില്‍ അംഗങ്ങളായത്. 77 അംഗ മന്ത്രിസഭയില്‍ 47 പേര്‍ പിന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും ഏറെ ശ്രദ്ധേയമായി. ഒബിസി വിഭാഗക്കാരായ 27 പേരാണ് മന്ത്രിസഭയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 8 പേരും മോദി സര്‍ക്കാരിന്റെ ഭാഗമാണ്. സവര്‍ണ്ണ പാര്‍ട്ടി എന്ന ലേബല്‍ ചാര്‍ത്തി സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ സാമൂഹ്യ സമരസതയുടെ ഏറ്റവും മികച്ച മാതൃക തന്നെ മുന്നോട്ട് വെയ്‌ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചു.

സ്വതന്ത്രഭാരതത്തില്‍ അവഗണനയേറ്റുവാങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് നീതി കാട്ടിയ രണ്ടു സര്‍ക്കാരുകള്‍ അടല്‍ ബിഹാരി വാജ്‌പേയിയുടേയും നരേന്ദ്രമോദിയുടേയും സര്‍ക്കാരുകളാണ്. ചരിത്രത്തിലാദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 5 കേന്ദ്രമന്ത്രിമാരെ പ്രഖ്യാപിച്ചും പ്രധാനമന്ത്രി മോദി നയം വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളും ദേശീയപാതകളും റെയില്‍ കണക്ടിവിറ്റിയും അനുദിനം വര്‍ദ്ധിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനക്കുതിപ്പിന് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ഈ കേന്ദ്രമന്ത്രിമാര്‍ക്ക് സാധിക്കുമെന്നുറപ്പ്. വടക്കുകിഴക്കന്‍മന്ത്രാലയങ്ങളുടെ ചുമതലയ്‌ക്കായി ക്യാബിനറ്റ് റാങ്കില്‍ തെക്കേന്ത്യക്കാരനായ ജി. കിഷന്‍ റെഡ്ഡിയെ നിയമിച്ച നടപടിയും ശ്രദ്ധേയമായി. തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ വലിയ പ്രാധാന്യം ലഭിച്ചു. ശോഭാ കരന്തലജെ, രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുഗന്‍, എ നാരായണസ്വാമി, ഭഗവന്ത് കുബ തുടങ്ങി അഞ്ചു പേരാണ് കേന്ദ്രമന്ത്രിമാരായത്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ജി. കിഷന്‍ റെഡ്ഡിക്ക് ടൂറിസം, സാംസ്‌ക്കാരിക മന്ത്രാലയങ്ങളുടെ ക്യാബിനറ്റ് ചുമതല ലഭിച്ചതും തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവായി. എംപി പോലുമല്ലാത്ത എല്‍ മുരുഗനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചത് തമിഴ്‌നാടിന് മോദി നല്‍കുന്ന പ്രത്യേക താല്‍പ്പര്യത്തിന്റെ അടയാളമാണ്. ഉടന്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് മുരുഗന് നല്‍കാനാണ് ബിജെപി തീരുമാനം.

കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായ പരിധി 58 വയസ്സായി കുറഞ്ഞതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. 50 വയസ്സിന് താഴെയുള്ള മന്ത്രിമാരുടെ എണ്ണം 14 ആണ്. യുവാക്കളും വിദ്യാസമ്പന്നരും ഭരണപരിചയമുള്ള മുതിര്‍ന്ന നേതാക്കളും അടങ്ങിയ കുറ്റമറ്റ ടീമിനെയാണ് പുനഃസംഘടനയിലൂടെ പ്രധാനമന്ത്രി മുന്നോട്ടു വെച്ചിരിക്കുന്നത്. സഹകരണ മന്ത്രാലയം രൂപീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ അതിന്റെ ചുമതലക്കാരനായി നിശ്ചയിച്ചതും ഫിഷറീസിന് ക്യാബിനറ്റ് മന്ത്രിയെ പ്രഖ്യാപിച്ചതും ബിജെപിയുടെ നിര്‍ണ്ണായക തീരുമാനങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന യുപിയില്‍ നിന്ന് കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ പുതുതായി വന്നതും മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതും മികച്ച രാഷ്‌ട്രീയ നീക്കമായി വിലയിരുത്തുന്നു.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ക്യാബിനറ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies