ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് ആദ്യ റൗണ്ട് എളുപ്പമാകും. അതേസമയം ഡബിള്‍സ് ജോഡിയായി ചിരാഗ്-സാത്വിക് സഖ്യത്തിന് ആദ്യ റൗണ്ട് കടുപ്പമേറിയതാകം. ഒളിമ്പിക്സ് ബാഡ്മിന്റണിന്റെ ഡ്രോ ഇന്നലെയാണ് പുറത്തിറക്കിയത്.
നിലവിലെ ചാമ്പ്യന്‍ കരോളിന മാരിന് പരിക്കിനെ തുടര്‍ന്ന്് ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ടോക്കിയോയില്‍ സ്വര്‍ണ്ണം നേടാന്‍ സാധ്യയുളള താരമാണ് പി.വി. സിന്ധു. ആറാം സീഡായ സിന്ധു വനിതകളുടെ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെ യിലാണ് മത്സരിക്കുന്നത്. ലീഗ് മത്സരങ്ങളില്‍ സിന്ധു ഹോങ്കോങ്ങിന്റെ ലോക മുപ്പത്തിനാലാം റാങ്കുകാരിയായ ചിയൂങ് നാന് യിയേയും ഇസ്രായേലിന്റെ സെനിയ പോളികാര്പോവയേയും എതിരിടും. ലോക അമ്പത്തിയെട്ടാം റാങ്കുകരാിയാണ് പോളികാര്‍പോവ.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ബി. സായ് പ്രണീതിനും ആദ്യ റൗണ്ട് എളുപ്പമാകും. പതിമൂന്നാം സീഡായ പ്രണീത് ലീഗ് മത്സരങ്ങളില്‍ നെതര്‍ലന്‍ഡിന്റെ മാര്‍ക്ക് കാര്ജോയേയും ഇസ്രായേലിന്റെ മിഷ സില്ബെര്മാനെയും എതിരിടും. ലോക റാങ്കിങ്ങില്‍ പിന്നിലുള്ള ഇവരെ പ്രണീതിന് അനായാസം മറികടക്കാനാകും.
ഇന്ത്യയുടെ ചിരാഗ്- സ്വാത്വിക് ഡബിള്‍സ് സഖ്യത്തിന് ആദ്യ റൗണ്ട് കടുപ്പമേറിയതാകും. ടോപ്പ് സീഡായ ഇന്തോനേഷ്യയുടെ കെവിന്, മാര്‍ക്കസ്, ചൈനീസ് തായ്്പേയിയുടെ ലി യാങ്- വാങ്്, ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി എന്നീ ശക്തരായ എതിരാളികളെ ഇന്ത്യന്‍ സഖ്യത്തിന് നേരിടേണ്ടിവരും. സിംഗിള്‍സ് മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന താരങ്ങള്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: