ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗറി ജില്ലയിലെ ദാദല്‍ കാടുകളില്‍ സുന്ദര്‍ബാനി മേഖലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച രണ്ട് പേരില്‍ ഒരാള്‍ മലയാളി. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി എം.ശ്രീജിത്താണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
നായിക് സുബേദാറാണ് എം. ശ്രീജിത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട രണ്ടാമത്തെ ജവാന്‍ ആന്ധ്രപ്രദേശ് സ്വദേശി എം. ജസ്വന്ത് റെഡ്ഡിയാണ്.
വ്യാഴാഴ്ച രാത്രിയാണ് ദാദല്‍ കാടുകളിലെ സുന്ദര്‍ബാനി മേഖലയില്‍ സേന തിരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടണ്ടായെന്ന് ജമ്മു കേന്ദ്രമായുള്ള സേനയുടെ വക്താവ് അറിയിച്ചു. തീവ്രവാദികള്‍ വെടിവെയ്‌ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുണ്ടായി. എറ്റുമുട്ടലില്‍ പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും രണ്ട് എകെ-47 റൈഫിളുകളും വെടിയുണ്ടകളും കണ്ടെത്തി. ഈ സേന നീക്കത്തിനിടയില്‍ സുബേദാര്‍ ശ്രീജിത് എം, ശിപ്പായി മരുപ്രൊളു ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.
ഇപ്പോഴും മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. തീവ്രവാദികള്‍ ദാദല്‍, സുന്ദര്‍ബാനി, രജൗറി മേഖലയില്‍ നുഴഞ്ഞുകയറുന്നതായുള്ള വാര്‍ത്തകള്‍ ലഭിച്ചതിനെതുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്.
തിരുവങ്ങൂര്‍ മാക്കാട് വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്. ഷജിനയാണ് ഭാര്യ. അതുല്‍ജിത്, തന്‍മയ ലക്ഷ്മി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: