ന്യൂദല്‍ഹി: മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വയ്ക്കുന്നെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ സുള്ളി ഡീല്‍ ആപ്പിനെതിരേ കേസെടുത്ത് ദല്‍ഹി പോലീസ്. ഇത്തരമൊരു ആപ്പ് നിര്‍മിച്ച അജ്ഞാതര്‍ക്കെതിരേയാണ് കേസ്. ദില്ല പോലീസിന്റെ പ്രത്യേക സെല്ലാണ് എഫ്ഐആര്‍ രജസിറ്റര്‍ ചെയ്ത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് സുള്ളി ഡീലുകള്‍” എന്ന ലേല ആപ്ലിക്കേഷന്‍ വഴി നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. മുസ്ലീം സ്ത്രീകളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന നിന്ദ്യമായ പദമാണ് ”സുള്ളി”. റിപ്പോസിറ്ററി ഹോസ്റ്റിംഗ് സേവനമായ ഗിറ്റ്ഹബില്‍ അപ്ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമായതിനു പിന്നാലെ മാറ്റിയിരുന്നു.
ആപ്ലിക്കേഷനെതിരെ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ദില്ലി പോലീസ് സൈബര്‍ സെല്‍ അറിയിച്ചു. പോലീസ് ഗിറ്റ്ഹബിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ച ദില്ലി വനിതാ കമ്മീഷന് ഇക്കാര്യം സംബന്ധിച്ച് ദില്ലി പോലീസിന് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: