മാവേലിക്കര: സനാതനമൂല്യങ്ങളും ഭാരതീയ സംസ്‌കാരവും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുന്ന മഹാപ്രസ്ഥാനമാണ് ബാലഗോകുലമെന്ന് മുന്‍ ഡിജിപി റ്റി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ചെങ്ങന്നൂര്‍ ജില്ലാ ഭഗിനി സമിതി സംഘടിപ്പിച്ച ‘ഉദ്ധരേദാത്മനാത്മാനം’ പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യ, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, ലൗ ജിഹാദ് തുടങ്ങിയ സാമൂഹിക വിപത്തുകളെ നേരിടുവാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണ്, ക്ഷേത്രസങ്കേതങ്ങള്‍ ഇതിനുള്ള വേദിയാകണം. സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മുപടി നല്‍കുവാന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലഗോകുലം സഹ ഭഗിനിപ്രമുഖ ആര്‍.സുധാകുമാരി അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ ഭഗിനി പ്രമുഖ കെ.കെ.ശ്രീവിദ്യ സ്വാഗതമാശംസിച്ചു. അശ്വതി അജു ഗീതം ആലപിച്ചു. ജില്ലാ സഹ ഭഗിനി പ്രമുഖ് ഷീജ അനുരാജ് നന്ദി പറഞ്ഞു.ഓണ്‍ലൈന്‍ യോഗത്തില്‍ 500 അംഗങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: