ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇംഗ്ലണ്ടിന്റെ വഴി തുറന്ന നിര്‍ണ്ണായകമായ പെനാല്‍റ്റി വിവാദമായി. എക്സ്ട്രാ ടൈമില്‍ ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി ഗോളാക്കി ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ യൂറോ 2020 ന്റെ ഫൈനലിലേക്ക് കടത്തിയത്.
മത്സരത്തിലുടെ നീളം മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് മുന്നേറ്റതാരം റഹിം സ്റ്റെര്‍ലിങ്ങിനെ ബോക്സിനകത്ത് വീഴ്ത്തിയതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഡാനിഷ് താരങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വാര് റഫറിയുമായ സംസാരിച്ച ശേഷം റഫറി പെനാല്‍റ്റി തീരുമാനത്തില്‍ ഉറച്ചു നിന്നു.
വലതു വിങ്ങിലൂടെ പന്തുമായി ബോക്സില്‍ പ്രവേശിച്ച സ്റ്റെര്‍ലിങ്ങിനെ പിന്നില്‍ നിന്ന് തടയാന്‍ ജൊവാക്വിം മെയ്ലെയും മുന്നില്‍ നിന്ന തടയാന്‍ മത്തിയാസ് ജെന്‍സും ശ്രമിച്ചു. ഇരുവരുടെയും സമ്മര്‍ദത്തിനിടെ റഹിം ബോക്സിനുള്ളില്‍ വീണു. റഫറി ഉടന്‍ തന്നെ പെനാല്‍റ്റിയും വിധിച്ചു.
വീഡിയോ റിപ്ലേയില്‍ ജൊവാക്വിമും മത്തിയാസും ശക്തമായ ടാക്ലിങ് നടത്തിയി്ട്ടില്ലെന്ന് വ്യക്തമായി.
ഈ നിസാര ഫൗളിന് പെനാല്‍റ്റി നല്‍കിയത് ശരിയായില്ലെന്ന് ഒരു വിഭാഗം ഫുട്ബോള്‍ ആരാധകര്‍ വാദിക്കുന്നു. കളിക്കുശേഷം ഡെന്മാര്ക്ക് പരിശീലകന് കാസ്പര്‍ ജുല്ന്ഡും ഈ തീരുമാനം തെറ്റായിപ്പോയെന്ന് പറഞ്ഞു. അതൊരു പെനാല്റ്റിയായിരുന്നെന്ന് എനിക്ക് തോന്നിയില്ല. സ്റ്റെര്‍ലിങ് മനഃപൂര്‍വം വീണതാണെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെനാല്‍റ്റി ്എടുക്കുന്നിതിന് തൊട്ടു മുമ്പ് ഡെന്മാര്ക്ക് ഗോളി കാസ്പറിന്റെ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമം ഉണ്ടായി സ്പോട്ട് കിക്ക് തടയനായി തയ്യാറെടുത്തുനിന്ന കാസ്പറിന്റെ മുഖത്തേക്ക് കാണികളില്‍ ഒരാള്‍ പച്ച ലേസര്‍ ലൈറ്റ് അടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: