‘എന്റെ മകളെ ഭീകരവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തവര്‍, അതിന് സഹായിച്ചവര്‍ എല്ലാം നാട്ടില്‍ സുഖമായി കഴിയുന്നു…അവര്‍ക്കെതിരെ ഒരു നടപടിയുമില്ല…’ മതം മാറി തീവ്രവാദിയായ നിമിഷ ഫാത്തിമയെ കുറിച്ച് ഓണ്‍ലൈന്‍ ചാനലില്‍ പ്രതികരിക്കവെ അമ്മ ബിന്ദു പറഞ്ഞ വാക്കുകളാണിത്. അവര്‍ പറഞ്ഞത് ശരിയാണ്, മതഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ കുറിച്ച് സംസ്ഥാനത്ത് കാര്യമായ യാതൊരു അന്വേഷണവും നടന്നിട്ടില്ല. അതുകൊണ്ടാണ് അവര്‍ നമുക്ക് ചുറ്റും തിരിച്ചറിയാനാകാത്ത വിധം വിഹരിക്കുന്നത്.
മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ സ്ഥാനം ഒഴിയും മുമ്പ് പറഞ്ഞത് സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. അവര്‍ക്ക് അവരുടെ ഹാന്‍ഡുകളില്‍(അവര്‍ക്ക് മുകളിലുള്ള ഘടകങ്ങള്‍) നിന്നും ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അവയെ ഒരിക്കലും ഇല്ലാതാക്കാനാകില്ലെന്നുമാണ് ബഹ്റ പറഞ്ഞ് നിര്‍ത്തിയത്. ബഹ്റ പറഞ്ഞതില്‍ തെറ്റില്ല. കാരണം അവരെ തിരിച്ചറിയുക വളരെ പ്രയാസമാണ്. അവര്‍ പലരൂപത്തില്‍ നമുക്കിടയില്‍ ഉണ്ട്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യാവിഷന് മുന്‍ എഡിറ്റര്‍ എം.പി.ബഷീറിന്റെ വെളിപ്പെടുത്തല്‍. ഇസ്ലാമിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ യൂണിവേഴ്സിറ്റിയില്‍ നിന്നും പണം വാങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ട് എന്നാണ് ബഷീര്‍ ഫെയിസ് ബുക്കില്‍ കുറിച്ചത്. അതില്‍ രണ്ട് മൂന്ന് പേര് മൂന്ന് വര്‍ഷം മുമ്പ് തന്റെ മേലധികരികളാണെന്നും വെളിപ്പെടുത്തി. അതിന് ബദലായി തനിക്ക് അങ്ങനെ യാതൊരു ബന്ധവുമില്ലെന്ന ന്യായീകരണവുമായി മറ്റൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രംഗത്ത് എത്തിയിട്ടുണ്ട്. ബഷീര്‍ മേലധികാരികളുടെ പേര് പറഞ്ഞില്ലെങ്കിലും കോഴികട്ടവന്റെ തലയില്‍ പൂട കാണുമെന്നപോലെ ഉടന്‍ പ്രതികരണം ഉണ്ടായി. മാധ്യമ സ്ഥാപനങ്ങളില്‍ അടക്കം അവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. സിദ്ധിക് കാപ്പനടക്കം സംഭവിച്ചത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചിലര്‍ താന്‍ സ്ലീപ്പര്‍ സെല്‍ ആണെന്ന് അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നു. മറ്റ് ചിലര്‍ അതറിയാതെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
ഇതര മതസ്ഥരെ മതപരിവര്‍ത്തനത്തിലൂടെ ഇസ്ലാമിലേക്ക് എത്തിക്കാനുള്ള ‘ഇസ്ലാമിക് ദാവമിഷന്’ തുടക്കം കുറിച്ച മണ്ണാണ് കേരളം. അവര്‍ അന്ന് തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ലൗജിഹാദില്‍ എത്തിനില്‍ക്കുന്നു. സ്ലീപ്പര്‍ സെല്ലുകള്‍ പലവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ കടുത്ത മതവിശ്വാസം പ്രചരിപ്പിക്കും. മറ്റ് ചിലര്‍ മതത്തിന്റെ ചട്ടക്കൂടുകള്‍ ശ്കതമാക്കുന്നവരാകും. ചില കൂട്ടര് ഇതര മതസ്ഥരെ മതപരിവര്‍ത്തനം ചെയ്യുന്നവരാകും. ചിലര്‍ പൊതുമണ്ഡലത്തില്‍ നിന്നുകൊണ്ട് വിശുദ്ധയുദ്ധത്തിന് കോപ്പുകൂട്ടും. 1990 ന് ശേഷമാണ് കേരളത്തില്‍ ‘പര്‍ദ്ദ’ വ്യാപകമാകുന്നത്. അതിനുമുമ്പ് കേരളത്തില്‍ അങ്ങനെ ഒരു വേഷവിധാനമേ പ്രചാരത്തില്‍ ഇല്ലായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കുടുംബചിത്രം കാട്ടി ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് ചര്‍ച്ചയായിരുന്നു. പര്‍ദ്ദ പിന്നീട് മുസ്ലീം വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാക്കി മാറ്റി.അതും ഒരുവിഭാഗം സ്ലീപ്പര്‍ സെല്ലുകളുടെ ആസൂത്രണമായിരുന്നു.
അടുത്ത സ്ലീപ്പര്‍ സെല്‍ വിഭാഗമാണ് ലൗ ജിഹാദ് എന്ന പ്രണയം നടിച്ചുള്ള മതം മാറ്റലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. അതിന്റെ ഇരകളാണ് നിമിഷാ ഫാത്തിമ ഉള്‍പ്പെടെ സര്‍ക്കാരിന്റെ കണക്കിലുള്ള 21 പേരും കണക്കില്‍പെടാത്ത ആയിരങ്ങളും. ഹിന്ദുമതത്തില്‍ നിന്നുമാത്രമല്ല ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നും നിരവധി പേര് മതം മാറ്റത്തിന് വിധേയരായി. അതുകൊണ്ടാണ് ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ കീഴില്‍ മതപരിവര്‍ത്തനം തടയാന്‍ ശക്തമായ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ലബനനില്‍ ചാവേറായി പൊട്ടിത്തെറിച്ച തൃശൂര്‍ സ്വദേശി ക്രിസ്ത്യന്‍ മതത്തില്‍ നിന്നും മതം മാറ്റപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രണയം കൊണ്ട് മാത്രമല്ല, മുന്ഡിജപി ബഹ്റ പറഞ്ഞപോലെ അവര്‍ക്ക് അതിന് പലപല മാര്‍ഗ്ഗങ്ങളുണ്ട്. ഉന്നത ജോലി, കൂടുതല്‍ പണം, സുഖലോലുപത അങ്ങനെ പലതും. അവര്‍ കൂടുതലും ലക്ഷ്യമിടുക ഉന്നത വിദ്യാഭ്യാസ മുള്ളവരെയാണെന്നും ബഹ്റതന്നെ തമ്മതിച്ചിട്ടുമുണ്ട്. അതിന് ഉദാഹരണമാണ് സിറിയലിലേക്ക് പോയി എന്ന് കരുതുന്ന 21 പേരുടെയും ഉന്നത വിദ്യാഭ്യാസ നിലവാരം. സത്യസരണി പോലുള്ള മതംമാറ്റ സ്ഥാപനങ്ങള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിവുകള്‍ സഹിതം നിരത്തപ്പെട്ടത് ഹോമിയോപ്പതി വിദ്യാര്‍ത്ഥിനി അഖില, ഹാദിയ ആയതോടെയാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാന്‍ അഖിലകേസില്‍ വിധി പറഞ്ഞ ഹൈക്കോടതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച് മാത്രം മതി.
ഇതിനൊപ്പം ചേര്‍ത്ത് പറയേണ്ട മറ്റൊരു സ്ലീപ്പര്‍ സെല്‍ വിഭാഗമാണ് ഹലാല്‍ ഭക്ഷണ പ്രചാരകര്‍. ഏതാനും വര്‍ഷം മുമ്പ് വരെ കേരളത്തിലെ ഒരു ഹോട്ടലിലും ഹലാല്‍ എന്ന ബോര്‍ഡ് കാണാനില്ലായിരുന്നു. ആകെ കണ്ടിരുന്നത് ചില ഇറച്ചി വെട്ട് കടകളിലും.ഹലാല്‍ എന്ന പദം ഹോട്ടലുകളിലെ ബോര്‍ഡില്‍ ഇടം പിടിച്ചത് വളരെ വേഗത്തിലായിരുന്നു. ഹലാല്‍ എന്താണ് എന്ന് അറിയാത്തവര്‍ പോലും തങ്ങളുടെ സ്ഥാനപത്തില്‍ ഹലാല്‍ എന്ന് ചേര്‍ത്തു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, ഭക്ഷണത്തില്‍പോലും മതവും വിശ്വാസവും വേണമെന്ന തീവ്രവാദികളുടെ മറ്റൊരു തന്ത്രം ആയിരുന്നു ഹലാല്‍. അത് മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപര സ്ഥാപനങ്ങള്‍, ജ്യൂവലറികള്‍ അങ്ങനെ നീളുന്നു നിരവധി ഹലാല്‍ മാര്‍ഗ്ഗങ്ങള്‍.
വേറൊരു സ്ലീപ്പര്‍ സെല്‍ വിഭാഗമാണ് മത പ്രചാരകര്‍ . മതത്തെ വെള്ളപൂശിയും ചരിത്രത്തെ വളച്ചൊടിച്ചും കലാപങ്ങളെയും വര്‍ഗ്ഗീയ കൊലപാതകങ്ങളെയും മഹത്വവല്‍ക്കരിച്ചുമാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിന്റെ ആധുനിക രീതിയായാണ് സിനിമയിലെ വിശുദ്ധയുദ്ധം. വാരിയന്‍ കുന്നത്ത് പോലുള്ള സിനിമകള്‍ക്ക് പിന്നില്‍ പോലും അവരുടെ കരങ്ങളുണ്ട്. സിനിമയില്‍ പണം വരുന്നവഴിയില്‍ തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന് തുറന്ന് പറഞ്ഞത് സിനിമയ്ക്കുള്ളില്‍ നിന്നുതന്നെയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലാണ് മറ്റൊന്ന്. ചിലത് വൈറലാകുന്നതിന് പിന്നിലും ആസൂത്രിതമായ ഇടപെടലുണ്ട്. ചില സംഭവങ്ങളെ അനുകൂലിച്ചില്ലെങ്കില്‍ മതേതരനല്ലാതാകുന്നു എന്ന പ്രതിച്ഛായ വളര്‍ത്താന്‍ ഇവര്‍ പരിശ്രമിക്കുന്നു. മലപ്പുറത്തെ വിവാദമായ വാട്സ് ആപ്പ് ഹര്‍ത്താലുകളില്‍ ഇക്കൂട്ടരുടെ സാന്നിദ്ധ്യം വ്യക്തമായതാണ്.
സ്ലീപ്പര്‍ സെല്ലിന്റെ മറ്റൊരു പ്രവര്‍ത്തനമേഖലയാണ് രാഷ്ട്രീയത്തിലെ നുഴഞ്ഞ് കയറ്റം. പൊതുമണ്ഡലത്തില്‍ നിന്നുകൊണ്ട് തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. പകല്‍ എല്‍ഡിഎഫും രാത്രിയില്‍ എന്‍ഡിഎഫെന്ന് കോണ്‍ഗ്രസ്സും പകല്‍ കോണ്‍ഗ്രസ്സും രാത്രിയില്‍ എന്‍ഡിഎഫെന്ന് ഇടത് പക്ഷവും പരസ്പരം പഴിചാരുന്നു. തീവ്രവാദികള്‍ രാഷ്ട്രീയസംഘടനകളില്‍ നുഴഞ്ഞുകയറുന്നു എന്നുള്ളത് വ്യക്തം. കുറിയിടുന്നതും ക്ഷേത്രദര്‍ശനവും പിന്തിരിപ്പനാണെന്ന് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ തന്നെയാണ് സംസ്ഥാന സമ്മേളനത്തിന് മുസ്ലിം വിഭാഗക്കാര്‍ക്ക് നിസ്കാര പന്തല്‍ കെട്ടിക്കൊടുത്തത്. ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്ണ്ണയത്തെപോലും സ്വാധീനിക്കാന്‍ തീവ്രവാദ സംഘങ്ങള്‍ക്ക് കഴിയുന്നു.
ഉദ്യോഗസ്ഥ തലത്തില്‍ ഇടം പിടിക്കുന്നവരാണ് മറ്റൊരുവിഭാഗം. സെക്രട്ടേറിയേറ്റ് മുതല്‍ പഞ്ചായത്തിലെ പ്യൂണ്‍ തലത്തിലും ആശാവര്‍ക്കര്‍മാരിലും വരെ അത്തരം നുഴഞ്ഞ് കയറ്റം ഉണ്ടായിട്ടുണ്ട്. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെയും ശുചീകരണ തൊഴിലാളികളുടെയും വിശ്രമകേന്ദ്രം പിടിച്ചെടുത്ത് നിസ്കാരകേന്ദ്രമാക്കി മാറ്റിയത് സെക്രട്ടേറിയേറ്റിലെ അനക്സിലാണ്. വകുപ്പുകളില്‍ നിന്നും സ്ഥലം മാറ്റിയാല്പോലും നിമിഷങ്ങള്‍ക്കുള്ളില്‍ തിരികെ അതേ സീറ്റില്‍ എത്തും. പോലീസിലെ തീവ്രവാദ ഇടപെടലുകള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. കുളത്തൂപ്പുഴ പാടം മേഖലയില്‍ ആയുധ പരിശീലനം നടത്തിയവര്‍ക്ക് വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് സൂചന. ഫോറസ്റ്റ് വാച്ചര്‍മാരുടെ നിയമനം കൊല്ലം ജില്ലയില്‍ തടഞ്ഞുവച്ചത് തീവ്രവാദ പരിശീലനത്തിന് അവസരം ഒരുക്കാനെന്നാണ് പുറത്ത് വരുന്ന വിവരം. പോപ്പുലര്‍ഫ്രണ്ടിന്റെ ഫ്രീഡം മാര്‍ച്ചിനായി ആയിരക്കണക്കിന് കുറുവടികളാണ് വനത്തില്‍ നിന്നും മുറിച്ചത്. ഒരുസംഘം വനത്തില്‍ തമ്പടിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അടക്കം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു തുടങ്ങി എന്നാണ് വിവരം.
എല്ലാ രാജ്യവിരുദ്ധ ശക്തികളുമായി ഇത്തരം തീവ്രവാദ സംഘടനകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളും ആശയപരമായി രണ്ടറ്റത്താണെങ്കിലും കേരളത്തില്‍ അവര്‍ ഒരേ തോണിയിലാണ് തുഴയുന്നത്. മാവോയിസറ്റ് പിന്തുണ ഉണ്ടായിരുന്ന ഡിഎച്ച്ആര്‍എമ്മിന് പോപ്പുലര്‍ ഫ്രണ്ട് വന്‍ തുകകള്‍ നല്കിയ വിവരം പുറത്തായിരുന്നു. ഹവാലയ്ക്ക് ശേഷമുള്ള സാമ്പത്തിക തീവ്രവാദത്തിന്റെ പുത്തന്‍ രൂപമാണ് മെറ്റല്‍ കറന്‍സി എന്ന സ്വര്‍ണക്കടത്ത്. അതിലെ തീവ്രവാദ സാന്നിദ്ധ്യം നിരവധി തവണ ബോധ്യപ്പെട്ടതാണ്. അങ്ങനെ നീളുന്നു സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍. നമുക്ക് ചുറ്റും അവര്‍ നമുക്കൊപ്പവും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ലീപ്പര്‍ സെല്‍ എന്നാല്‍ ഉറങ്ങുന്ന സെല്ലുകളല്ല, ഉറക്കം നടിക്കുന്ന സെല്ലുകളാണെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: