കൊച്ചി: കിറ്റെക്‌സിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പി.വി. ശ്രീനിജന്‍ എംഎല്‍എയെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്.
ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാബു ജേക്കബ് ഈ ആരോപണം നേരിട്ട് ഉന്നയിച്ചത്. കിറ്റെക്‌സിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പി.വി. ശ്രീനിജനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജില്ലാ നേതാക്കളെല്ലാം ശ്രീനിജനൊപ്പമാണ്. പ്രാദേശിക നേതാക്കളും കൂടെയുണ്ട്. 99 ശതമാനം വ്യവസായികളും ഉദ്യോഗസ്ഥരില്‍ നിന്നും പീഢനം നേരിടുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.
എതിര്‍ത്താല്‍ ആക്രമിക്കുമെന്ന ഭയമുള്ളതിനാല്‍ വ്യവസായികള്‍ ഒന്നും പുറത്തുപറയാറില്ല. കേരളത്തില്‍ വ്യവസായികള്‍ക്ക് അനുകൂലമായ സൗഹൃദാന്തരീക്ഷമില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
കിറ്റെക്സ് വിഷയത്തെതുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ട്വന്‍റി ട്വന്‍റി തന്നെ ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. 10.5 കോടി ആസ്തിയുള്ള എംഎല്‍എയാണ് ശ്രീനിജന്‍ എന്നതായിരുന്നു ഒരു ആരോപണം. നേരത്തെ ഡിവൈഎഫ്ഐ ശക്തമായി വിമര്‍ശിച്ചിരുന്ന ശ്രീനിജനാണ് ഇപ്പോള്‍ ഇടതുമുന്നണിയുടെ മുന്നണിപ്പോരാളിയായി മാറിയിരിക്കുന്നതെന്ന് ദേശാഭിമാനി പത്രത്തിന്റെ പഴയ വാര്‍ത്തകള്‍ എടുത്തുകാണിച്ചും ട്വന്‍റി ട്വന്‍റി കടുത്ത വിമര്‍ശനമുന്നയിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ കൂടിയാണ് പി.വി. ശ്രീനിജന്‍ എംഎല്‍എ. നേരത്തെ ഇടതുമുന്നണി ഭരണത്തിന്‍കീഴില്‍ കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പി.വി. ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ശ്രീനിജന്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: