ന്യൂഡല്‍ഹി; പ്രതിരോധ പെന്‍ഷന്‍ അനുമതി, അവയുടെ വിതരണം എന്നിവയ്‌ക്കായുള്ള സംയോജിത ഓട്ടോമാറ്റിക് സംവിധാനം – സ്പര്‍ശ് (സിസ്റ്റം ഫോര്‍ പെന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ – രക്ഷ) രാജ്യരക്ഷാ മന്ത്രാലയം നടപ്പാക്കി.
പെന്‍ഷന്‍ അപേക്ഷ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വെബ് അധിഷ്ഠിത സംവിധാനം, പുറത്തുനിന്നുള്ള ഇടനിലക്കാരുടെ സഹായമില്ലാതെതന്നെ പ്രതിരോധ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെന്‍ഷന്‍ തുക വിതരണം ചെയ്യും.
തങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണുന്നതിനും, ലഭ്യമാക്കിയിട്ടുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, പെന്‍ഷന്‍ വിഷയങ്ങളില്‍ എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം പ്രശ്‌നപരിഹാരത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ആയി ഒരു പെന്‍ഷണര്‍ പോര്‍ട്ടല്‍ ലഭ്യമാണ്.
എന്തെങ്കിലും കാരണം കൊണ്ട് സ്പര്‍ശ് പോര്‍ട്ടല്‍ നേരിട്ട് ഉപയോഗിക്കാന്‍ കഴിയാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി പ്രത്യേക സേവനകേന്ദ്രങ്ങള്‍ സജ്ജമാക്കാനും സ്പര്‍ശ് വിഭാവനം ചെയ്യുന്നു
പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സേവന കേന്ദ്രമായി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പിന് കീഴിലുള്ള വിവിധ കാര്യാലയങ്ങള്‍ക്ക് പുറമേ, പെന്‍ഷന്‍ ഗുണഭോക്താക്കളുമായി ഇടപാടുകള്‍ നടത്തുന്ന രണ്ട് വലിയ ബാങ്കുകളെ കൂടി – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് – സേവന കേന്ദ്രങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഇതുമായി ബന്ധപ്പെട്ട കരാറില്‍ നിയുക്ത കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (CGDA), രജനീഷ് കുമാറും, SBI & PNB ഒപ്പുവച്ചു
കരാര്‍പ്രകാരം പെന്‍ഷന്‍ സംബന്ധിയായ വിഷയങ്ങളില്‍ ആവശ്യമായ ഏത് സേവനത്തിനും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്, ഈ രണ്ടു ബാങ്കുകളുടെ ഏത് ശാഖയേയും സമീപിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: