ലഖ്നൗ: ഉത്തര്‍ പ്രദേശിലേയും പ്രത്യേകിച്ച് അയോധ്യയിലേയും റോഡുകള്‍ക്ക് 1990-ലെ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ബലിദാനികളായ കര്‍സേവകരുടെ പേര് നല്കാന് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. റോഡുകള്‍ക്ക് ‘ബലിദാനി രാം ഭക്ത് മാര്‍ഗ്’ എന്നായിരിക്കും പേരിടുക. ജീവന് നഷ്ടമായ കര്‍സേവകരുടെ വീട്ടിലേക്കുള്ള റോഡുകള്‍ക്കാണ് ഇങ്ങനെ പേര് നല്‍കുക. ശിലാഫലകത്തില്‍ മരണപ്പെട്ടയാളുടെ പേരും ഫോട്ടോയും ആലേഖനം ചെയ്യും.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായി അയോദ്ധ്യ സന്ദര്‍ശനത്തിനിടെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയാണ് പ്രഖ്യാപനം നടത്തിയത്. 1990 ല്‍ കര്‍സേവകര്‍ അയോദ്ധ്യയിലെത്തി രാം ലല്ലയുടെ ദര്‍ശനം ആഗ്രഹിച്ചു. നിരായുധനായ രാമ ഭക്തര്‍ക്ക് നേരെ അന്നത്തെ എസ്പി സര്‍ക്കാരിന്റെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പലരും മരിച്ചു. ഇത്തരത്തിലുള്ള എല്ലാ കര്‍സേവകരുടെയും പേരില്‍ യുപിയില്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു- മൗര്യ പറഞ്ഞു. ഇതു കൂടാതെ ശത്രുക്കളോടുളള പോരാട്ടത്തിനിടെ തങ്ങളുടെ ജീവന് രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരവര്‍പ്പിക്കുന്നതിനായി ജയ് ഹിന്ദ് വീര്‍ പഥ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: