Categories: Kerala

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജയിലില്‍ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍; മൗനം ആചരിക്കണമെന്ന രൂപേഷിന്റെ ഹര്‍ജി തള്ളി; ഉപവസിച്ച് നക്‌സലുകള്‍

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഇബ്രാഹീമിനും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചികിത്സയ്ക്കായി ജാമ്യം ലഭിച്ചില്ലെങ്കില്‍ സ്വാമിയുടെ അതേ വിധി നേരിടേണ്ടിവരുമെന്നുമാണ് മാവോയിസ്റ്റുകള്‍ പറയുന്നത്.

Published by

തൃശൂര്‍: ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍. തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളാണ് പ്രതിഷേധിച്ചു കൊണ്ട് നിരാഹാരമിരിക്കുന്നത്. രൂപേഷടക്കമുള്ള പത്തോളം മാവോയിസ്റ്റുകളാണ് ജയിലില്‍ സമരം നടത്തുന്നത്. സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു മിനിറ്റ് മൗനം ആചരിക്കാന്‍അനുമതി ആവശ്യപ്പെട്ട് രൂപേഷ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കയിരുന്നു. ദരിദ്രരോടും താഴേക്കിടയിലുള്ളവരോടും സ്വാമി കാണിച്ച പ്രതിബദ്ധത തനിക്ക് പ്രചോദനമാണെന്നായിരുന്നു രൂപേഷ് ഹര്‍ജിയില്‍ പറഞ്ഞത്.  എന്നാല്‍, അത്തരം കീഴ് വഴക്കങ്ങള്‍ ഇല്ലെന്നും ഇവയൊന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി കോടതി ഹര്‍ജി തള്ളിയതായി  ജയില്‍ അധികൃതര്‍ പറഞ്ഞു.

ഇതിനു പിന്നാലെയൈണ് പ്രതിഷേധത്തിന്റെ ഭാഗമായി രൂപേഷും സുഹൃത്തുക്കളും ചൊവ്വാഴ്ച ഉപവാസം തുടങ്ങിയതായി രൂപേഷിന്റെ ഭാര്യയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ഷൈന പറഞ്ഞു.  പ്രതിഷേധവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഇബ്രാഹീമിനും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചികിത്സയ്‌ക്കായി ജാമ്യം ലഭിച്ചില്ലെങ്കില്‍ സ്വാമിയുടെ അതേ വിധി നേരിടേണ്ടിവരുമെന്നുമാണ് മാവോയിസ്റ്റുകള്‍ പറയുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക