ഇടുക്കി: കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടിപിആര്‍ അടിസ്ഥാനത്തില്‍ ഇനിയുള്ള ഏഴ് ദിവസം ജില്ലയിലെ 12 തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ഇളവുകളും 27 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭാഗിക ഇളവുകളും ലഭിക്കും. ഇടവെട്ടി, കുമളി, മരിയാപുരം പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക് ഡൗണായിരിക്കും. ജില്ലയില്‍ എ വിഭാഗത്തില്‍- 12, ബിയില്‍- 27, സിയില്‍- 12, ഡിയില്‍- 3 എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക.
ഈ മാസം 14 വരെയാണ് ഈ രീതി. ഈ ആഴ്ച മുതല്‍ ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും 5-10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10- 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും.
എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ആഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ, ബി എന്നി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, പാഴ്സല്‍ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങളനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാം. വാക്സിന് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.
വിഭാഗം എ (ടിപിആര്‍ അഞ്ചില്‍ താഴെ) ബ്രാക്കറ്റില്‍ ടിപിആര്‍. നിരക്ക്
മുട്ടം (4.75), ഉടുമ്പഞ്ചോല (4.47), രാജാക്കാട് (4.17), വണ്ടന്മേട് (4.07), കാന്തല്ലൂര്‍ (3.60), കരിങ്കുന്നം (2.90), കഞ്ഞിക്കുഴി (2.36), വട്ടവട (2.08), ഇരട്ടയാര്‍ (1.95), മാങ്കുളം (1.65), കാമാക്ഷി (0.81), ഇടമലക്കുടി (0)
വിഭാഗം ബി (ടി.പി.ആര് 5- 10%)
ശാന്തമ്പാറ (9.94), ദേവികുളം (9.78), അയ്യപ്പന്‍കോവില്‍ (9.58), ആലക്കോട് (9.49), കുമാരമംഗലം (9.37), അറക്കുളം (9.24), പെരുവന്താനം (9.17), ബൈസണ്‍വാലി (9.04), കരിമണ്ണൂര്‍ (8.82), കുടയത്തൂര്‍ (7.69), പാമ്പാടുംപാറ (7.69), തൊടുപുഴ (7.54), വണ്ണപ്പുറം (7.45), കൊന്നത്തടി (7.16), കരുണാപുരം (7.02), വണ്ടിപ്പെരിയാര്‍ (6.76), പുറപ്പുഴ (6.74), മൂന്നാര്‍ (6.16), ഉപ്പുതറ (5.91), രാജകുമാരി (5.86), ചിന്നക്കനാല്‍ (5.83), മണക്കാട് (5.80), കൊക്കയാര്‍ (5.61), സേനാപതി (5.34), കോടിക്കുളം (5.14), പീരുമേട് (5.08), വാത്തിക്കുടി (5.08)
വിഭാഗം സി (ടി.പി.ആര് 10- 15%)
നെടുങ്കണ്ടം (14.94), അടിമാലി (14.15), ഉടുമ്പന്നൂര്‍ (12.18), കാഞ്ചിയാര്‍ (12.01), വെള്ളിയാമറ്റം (11.90), വാഴത്തോപ്പ് (11.53), ഏലപ്പാറ (11.04), പള്ളിവാസല്‍ (10.94), ചക്കുപള്ളം (10.92), വെള്ളത്തൂവല്‍ (10.38), കട്ടപ്പന (10.15), മറയൂര്‍ (10.04)
വിഭാഗം ഡി (15ന് മുകളില്‍)
ഇടവെട്ടി (16.38), കുമളി (15.98), മരിയാപുരം (15.72)
പ്രതികരിക്കാൻ ഇവിടെ എഴുതുക: