കൊച്ചി : സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റക്സിന് നല്കിയ നോട്ടീസ് പിന്‍വലിച്ചു. 2019ലെ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. ഇതിനെതിരെ കിറ്റക്സ് വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് നടപടികളില്‍ നിന്നും പിന്മാറിയത്.
പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജൂണ്‍ മുപ്പതിനാണ് കിറ്റക്സിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് 2021 മാര്‍ച്ച് മാസത്തില്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും കാണിച്ച് കിറ്റക്സ് വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഹൈക്കോടതി സ്റ്റേയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അതിനാല്‍ നടപടിയില്‍നിന്ന് പിന്മാറുകയാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനുമേല്‍ കോടതി അന്തിമതീര്‍പ്പിനു വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ സൂചിപ്പിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കിറ്റെക്സിനോട് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. ഒരു മാസത്തിനിടെ കിറ്റക്സ് ഗ്രൂപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 11ഓളം പരിശോധനകളാണ് നടത്തിയത്. തുടര്‍ന്ന് കമ്പനി സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ കരാറില്‍ നിന്ന് പിന്മാറുന്നതായും സാബു ജേക്കബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. വ്യവസായ സ്ഥാനത്തെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു.
അതേസമയം വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാര്‍ കിറ്റക്സിന് ഔദ്യോഗികമായി ക്ഷണിച്ചു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമറാവു ഇ- മെയിലിലൂടെയാണ് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്സ്റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കിറ്റെക്സ് എം.ഡി സാബു ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി കെ.ടി. രാമറാവു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: