Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡിജിറ്റല്‍ ഇന്ത്യ- വിജ്ഞാനം ശക്തിയാകുന്നിടം; ഇത് ഇന്ത്യയുടെ ‘ടെക്കേഡ്’

ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ആറുവര്‍ഷത്തെ അടയാളപ്പെടുത്തിയ പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ 'ടെക്കേഡ്' (techade) ആണെന്ന് അനുചിതം വിശേഷിപ്പിച്ചു. സാങ്കേതിക മുന്നേറ്റവും ഇന്റര്‍നെറ്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും, ഇന്ത്യയിലുടനീളമുള്ള നൂറുകോടി പൗരന്മാരെ ഒരു പൊതു സാമ്പത്തിക, ധനകാര്യ, ഡിജിറ്റല്‍ പരിസ്ഥിതി വ്യവസ്ഥയുമായി സംയോജിപ്പിച്ചു. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ നിരക്കുകളും, 700 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താ ക്കളുമായി - ഓരോ 3 സെക്കന്‍ഡിലും ഒരു പുതിയ ഇന്ത്യന്‍ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ ചേരുന്നു.

Janmabhumi Online by Janmabhumi Online
Jul 6, 2021, 06:48 pm IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഞാന്‍ മനോഹരമായ കേരളത്തിലെ പരമ്പരാഗത മത്സ്യ മേഖലയില്‍ ജോലി നോക്കുകയായിരുന്നു. വിപണി വിലയുടെ കേവലം 20 ശതമാനം മാത്രം വരുമാനമായി ലഭിച്ചിരുന്ന മത്സ്യതൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഫൈബര്‍ ഗ്ലാസ് ബോട്ടുകള്‍,ഔട്ട് ബോര്‍ഡ്  മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, കടല്‍ത്തീരത്ത് വെച്ചുളള ലേലം തുടങ്ങി നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. അന്ന് നിലനിന്നിരുന്ന ഏറ്റവും വലിയ വെല്ലുവിളി മത്സ്യത്തൊഴിലാളികള്‍ക്ക് തുക കൈമാറ്റം ചെയ്യുന്നതിന്  ബാങ്ക് അക്കൗണ്ട്  തുറക്കുക എന്നതായിരുന്നു. അക്കാലത്ത് ബാങ്കിനെ സമീപിച്ചു, അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് കുറഞ്ഞത് പത്ത് മാസമെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി വന്നു. ‘നോ യുവര്‍ കസ്റ്റമര്‍’ എന്നത്  ഒരു അപരിചിതമായ ആശയമായിരുന്നു. എന്നാല്‍ 2021 ആയപ്പോഴേക്കും, നിങ്ങള്‍ക്ക് ഒരു ബാങ്ക് ശാഖയിലേക്ക് നേരിട്ട് ചെന്ന് ഇ -കെവൈസി, ബയോമെട്രിക് സംവിധാനം എന്നിവ ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ഒരു അക്കൗണ്ട് ആരംഭിക്കാന്‍ ആകും. കാത്തിരിപ്പ് കാലാവധി മാസങ്ങളില്‍ നിന്നും മിനിട്ടുകളിലേക്ക് കുറയ്‌ക്കാനായ ഡിജിറ്റല്‍ പരിവര്‍ത്തനം, യഥാര്‍ത്ഥത്തില്‍ ഒരു അടിസ്ഥാന മാറ്റം തന്നെ കൊണ്ടുവന്നു.

ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ആറുവര്‍ഷത്തെ അടയാളപ്പെടുത്തിയ പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ ‘ടെക്കേഡ്’ (techade) ആണെന്ന് അനുചിതം  വിശേഷിപ്പിച്ചു. സാങ്കേതിക മുന്നേറ്റവും ഇന്റര്‍നെറ്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും, ഇന്ത്യയിലുടനീളമുള്ള നൂറുകോടി  പൗരന്മാരെ ഒരു പൊതു സാമ്പത്തിക, ധനകാര്യ, ഡിജിറ്റല്‍ പരിസ്ഥിതി വ്യവസ്ഥയുമായി സംയോജിപ്പിച്ചു. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ നിരക്കുകളും, 700 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താ ക്കളുമായി – ഓരോ 3 സെക്കന്‍ഡിലും ഒരു പുതിയ ഇന്ത്യന്‍ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ ചേരുന്നു. പതിനാറ് സംസ്ഥാനങ്ങളില്‍, ജനവാസമുള്ള എല്ലാ ഗ്രാമങ്ങളിലേക്കും പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള ഭാരത് നെറ്റ് നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ  അംഗീകാരം നല്‍കി. നൂറുകോടിയിലധികം  ബയോമെട്രിക്‌സ്, നൂറുകോടിയിലധികം  മൊബൈലുകള്‍, ഏകദേശം നൂറുകോടി  ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ച്, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്  ലോകത്തിലെ ഏറ്റവും വലിയ തിരിച്ചറിയല്‍ സംവിധാനം ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്നുവരെ, 1.29 ശതകോടി  ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുകയും, 55.97 ശതകോടി ആധികാരിക  രേഖകള്‍ സൃഷ്ടിക്കുകയും  ചെയ്തു. ഗവണ്‍മെന്റും പൗരന്മാരും തമ്മിലുള്ള അന്തരം കുറയ്‌ക്കുന്നതിനുള്ള അടിസ്ഥാന ശിലയായി, ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ ക്കരണ  ശ്രമങ്ങള്‍ മാറി.

ഗുജറാത്ത് തീരം മുതല്‍ ഉത്തര്‍പ്രദേശിലെ കൃഷിസ്ഥലങ്ങളിലും സിക്കിം പര്‍വത നിരകളിലും വ്യാപിച്ചുകിടക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ  ബന്ധിപ്പിക്കുന്ന  ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ (UPI) യ്‌ക്ക്, ഇത്തരത്തില്‍ ആഗോളതലത്തില്‍ തന്നെ ഉപയോഗി ക്കാന്‍ കഴിയുന്ന അപാരമായ സാധ്യതകള്‍ ഉണ്ട്. ഒരു വലിയ കോര്‍പ്പ റേറ്റിനെ ശക്തിപ്പെടുത്തുന്നതു മുതല്‍ ഒരു പച്ചക്കറി വില്‍പ്പനക്കാരനെ ശാക്തീകരിക്കുന്നതുവരെ, ദ്രുതവും തത്സമയവുമായ മൊബൈല്‍ പേയ്മെന്റ് സംവിധാനത്തിലൂടെയുള്ള ഇന്ത്യയുടെ വിജയഗാഥ ലോകത്തെ വിസ്മയി പ്പിച്ചിരിക്കുന്നു. 2021 ജൂണില്‍ യുപിഐ, 5.47 ട്രില്യണ്‍ ഡോളര്‍ വിലമതി ക്കുന്ന 2.8 ശതകോടി  ഇടപാടുകള്‍ രേഖപ്പെടുത്തി. അമേരിക്കന്‍ എക്‌സ്പ്രസ് ആഗോളതലത്തില്‍ നടത്തുന്ന ഇടപാടുകളുടെ ഇരട്ടിയിലധികം ഇപ്പോള്‍  യുപിഐയ്‌ക്കുണ്ട്. ഇന്ത്യയില്‍ യുപിഐ വിജയകരമായി നടപ്പാക്കുന്നതിനെ അഭിനന്ദിച്ചുകൊണ്ട് യുഎസ് ഫെഡറല്‍ റിസര്‍വിന് കത്തെഴുതിയ ഗൂഗിള്‍,ഇന്ത്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍  അവരോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.

ജി 2 ബി (ഗവണ്‍മെന്റ് ടു ബിസിനസ്) ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്‌സിന്റെ (GeM) സമാരംഭമാണ്, ഡിജിറ്റല്‍ ഇന്ത്യ രംഗത്തെ  ശ്രദ്ധേയമായ ഒരു പുതുമ. പൊതുസംഭരണ മേഖലയെ   സാങ്കേതികവിദ്യ അധിഷ്ഠിതമായി പരിവര്‍ത്തനം ചെയ്യുന്നതിന് ജി ഇ എം പോര്‍ട്ടലിന് വിജയകരമായി കഴിഞ്ഞു. ഇതുവരെ,  19.17 ലക്ഷം വില്‍പ്പനക്കാരുടെ രജിസ്‌ട്രേഷന്‍  എന്ന നാഴികക്കല്ല് ഈ പോര്‍ട്ടല്‍  പിന്നിട്ടു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ഇരട്ടിയാണ്. ജാര്‍ഖണ്ഡില്‍  നിന്നുള്ള ഗോത്ര ആഭരണങ്ങള്‍, കശ്മീരില്‍ നിന്നുള്ള ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍, ചെന്നൈയില്‍ നിന്നുള്ള നൃത്ത പാഠങ്ങള്‍, ഒഡീഷയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ – തുടങ്ങി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെയും വ്യാപാരങ്ങളു ടെയും അഭിവൃദ്ധിക്ക്  അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍  ഇ-കൊമേഴ്സ്, ഇന്റര്‍നെറ്റ് എന്നിവയുടെ സംയോജനം വഴിയൊരുക്കി.  ദശലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് അവരുടെ സൃഷ്ടികളും ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിനും ആഗോളതലത്തിലുള്ള ഉപഭോക്താക്കളു മായി സംവദിക്കുന്നതിനും ഇന്റര്‍നെറ്റ് വളരെ വലിയ വേദിയൊരുക്കി.

ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍   വലിയ മുന്നേറ്റം  ലഭിച്ച രണ്ട് പ്രധാന മേഖലകള്‍. ഇന്ത്യന്‍ പൗരന്മാരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സമഗ്രമായ വളര്‍ച്ചാ പാത ഒരുക്കുന്നതിനും ഇവ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ഉള്‍പ്രദേശ ങ്ങളില്‍, സ്വര്‍ണ്ണ നിറമുള്ള ഗുണഭോക്തൃ കാര്‍ഡുകളെ പലരും ജീവന്‍ രക്ഷിക്കുന്ന കാര്‍ഡ് ആയി  കണക്കാക്കുന്നു. തുല്യമായ ആരോഗ്യസേവന ങ്ങള്‍ ലഭിക്കുന്നതിന്  ഒരാള്‍ക്ക് പലയിടത്തും അലയേണ്ടി വരുന്നത് ഇത് ഒഴിവാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെയും  സാങ്കേതികവിദ്യയുടെയും സവിശേഷമായ ഒരു മിശ്രിതമാണ് ‘പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന’ (പിഎംജെഎവൈ). ഇന്ത്യയിലെ 500 ദശലക്ഷ ത്തിലധികം പൗരന്മാരെ (ഏതാണ്ട് യൂറോപ്പിലെ ജനസംഖ്യക്ക് തുല്യം) ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും സമഗ്രമായ പണരഹിത, സമ്പര്‍ക്ക രഹിത, കടലാസ് രഹിത, ഡിജിറ്റല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനുമായി (എന്‍ഡിഎച്ച്എം) ചേര്‍ന്ന്  പിഎംജെഎവൈ ഇന്ത്യയിലെ ആരോഗ്യസംരക്ഷണ വിതരണം വളരെയധികം മെച്ചപ്പെടുത്തുന്നു. ഡാറ്റാ-ഇന്റഗ്രേഷന്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നിവയിലൂടെ പൂര്‍ണ്ണമായും സാങ്കേതികവിദ്യ അധിഷ്ഠിതമായ  ഒരു സംവിധാനത്തിലേക്കുള്ള  ചുവടുവയ്‌പ്പാണ് ഇത്. വിവിധ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള, ആരോഗ്യസംരക്ഷണ സംവിധാനത്തിനായുള്ള ഈ കാഴ്ചപ്പാടിനെ ശരിക്കും പ്രതിഫലിപ്പിക്കുന്ന ഒരു ഉദാഹരണം, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഒരു അഭിലാഷ ജില്ലയില്‍ നിന്ന് ഉയര്‍ന്നുവരുന്നു.വികസന വെല്ലുവിളികള്‍ക്കിടയിലും ചിത്രകൂട് ജില്ലയില്‍,പൊതു സേവന കേന്ദ്രങ്ങളെയും ഗ്രാമതല സംരംഭകരെയും ആശാ തൊഴിലാളികളെയും ബന്ധിപ്പിച്ചുകൊണ്ട്  ജില്ലയിലെ എല്ലാ പൗരന്മാര്‍ക്കും  ഫലപ്രദമായ ടെലിമെഡിസിന്‍ സേവന സംവിധാനം സൃഷ്ടിച്ചിരിക്കുന്നു. ഇതിലൂടെ, വിദൂര പ്രദേശങ്ങളിലെ രോഗികള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് ആശുപത്രി കളിലേക്ക് പോകാതെ തന്നെ സ്‌പെഷ്യലിസ്റ്റ് ചികിത്സ  നേടാനും,  അതുവഴി സമയവും പണവും ലാഭിക്കാനും കഴിയും.

ഡിജിറ്റൈസേഷനും ഇന്റര്‍നെറ്റ് വ്യാപനവും  ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം  മെച്ചപ്പെടുത്തുന്നതിന് വളരെയധികം  സംഭാവന നല്‍കിയിട്ടുണ്ട്. ബീഹാറിലെ വിദൂര അഭിലാഷ ജില്ലയായ നവാഡയിലെ പ്രൈമറി സ്‌കൂളുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും കൊണ്ട് സജ്ജീകരിച്ചിരി ക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികളാണ്.  ഇതിലൂടെ ലോകത്ത് നിന്ന് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് അറിവ് എത്തപ്പെടുന്നു. സ്മാര്‍ട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിംഗിന്റെയും മാതൃക സംസ്ഥാനങ്ങളിലുടനീളം അതിവേഗം ആവര്‍ത്തിക്കുകയും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളെ ഒരു പുതിയ പഠന ലോകത്തേക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മഹാമാരി  സമയത്ത്, ഗവണ്‍മെന്റ് വിന്യസിച്ച നിരവധി ഓണ്‍ലൈന്‍ പഠന സംരംഭങ്ങള്‍ – ദിക്ഷ (ഉകഗടഒഅ), ഇ – പാഠശാല, സ്വയം (SWAYAM) എന്നിവ  രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍  പ്രധാന പങ്ക് വഹിച്ചു.

ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമൂഹമായും, വൈജ്ഞാനിക  സമ്പദ്വ്യവസ്ഥയായും മാറ്റിയത് പൗരന്മാരുടെ ജീവിത സൗകര്യത്തെ വളരെയധികം മെച്ചപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍വത്കൃതവും നെറ്റ്വര്‍ക്കു ചെയ്തതുമായ തപാല്‍ സംവിധാനമായ ഇന്ത്യാ പോസ്റ്റ്, ആയുഷ് സഞ്ജിവനി ആപ്ലിക്കേഷന്‍, ഡിജിലോക്കര്‍, ഉമാംഗ് ആപ്പ്, നിയമോപദേശത്തിനായി ടെലി ലോ, തെരുവ് കച്ചവടക്കാര്‍ ക്കുള്ള സ്വാനിധി പദ്ധതി, ഗ്യാസ് സിലിണ്ടറുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യുന്നതിനുള്ള 10,000 ബിപിസിഎല്‍ സിഎസ്സി പോയിന്റ്കള്‍ ആരംഭിക്കല്‍ തുടങ്ങി സാര്‍വത്രിക ഉപയോഗത്തിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക്, സേവനങ്ങള്‍  പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില ഉപകരണങ്ങളാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു വിപ്ലവകരമായ ഉല്‍പ്പന്നമാണ്, പങ്കാളിത്ത ഭരണം പ്രോത്സാഹിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ സംവേദനാത്മക ഡിജിറ്റല്‍ ജനാധിപത്യ പോര്‍ട്ടലായ ‘മൈ ജിഒവി’ പ്ലാറ്റ്‌ഫോം.

ഡാറ്റ സമ്പന്നമായതില്‍ നിന്ന് ഡാറ്റാ ഇന്റലിജന്റിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍, മെഷീന്‍ ലേണിംഗും, നിര്‍മ്മിത ബുദ്ധിയും (AI) -ജലലഭ്യത, വിദ്യാഭ്യാസം, ആരോഗ്യ രംഗം  മെച്ചപ്പെടുത്തല്‍, കാര്‍ഷിക ഉല്‍പാദന ക്ഷമത തുടങ്ങിയ –  നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തും. .മുന്നോട്ട് പോകുമ്പോള്‍, ലോകോത്തര സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ വികസനത്തിന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന യുവ സംരംഭകരില്‍ നിന്നും നിര്‍ണ്ണായകമായ നിക്ഷേപങ്ങളും  നിര്‍മ്മിത ബുദ്ധി  പ്രാപ്തമാക്കുന്ന നയ അന്തരീക്ഷവും ആവശ്യമാണെന്നാണ് എന്റെ വിശ്വാസം. സാമൂഹ്യ ബോധമുള്ളതും വികസനപരവുമായ ഉല്‍പാദകര്‍,  നിര്‍മ്മിത ബുദ്ധി  ശാസ്ത്രജ്ഞര്‍, ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുടെ നൂതന ജനുസിനെ ഇന്ത്യ പരിപോഷിപ്പിക്കണം.

കുറഞ്ഞ ചെലവില്‍ സേവനങ്ങളുടെ ലഭ്യതയും പ്രാദേശിക ഭാഷകളില്‍ വീഡിയോ, ശബ്ദം  എന്നിവയുടെ  സൗകര്യവുമുള്ള, എല്ലാവരെയും ഉള്‍ചേര്‍ത്തുള്ള  സമഗ്രമായ സാങ്കേതിക പരിഹാരങ്ങള്‍  നിര്‍മ്മിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട്, ഇന്ത്യയുടെ വൈവിധ്യത്തിന്റെ സവിശേഷതകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ,ഇതിന് ഒരു സമ്പൂര്‍ണ്ണ രൂപകല്പന  സമീപനം ആവശ്യമാണ്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ വിജയഗാഥ രചിക്കുന്നതിന്, ഇന്ത്യയുടെ ഗ്രാമീണവും താരതമ്യേന ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ  പ്രദേശങ്ങളില്‍ വസിക്കുന്നതുമായ ജനങ്ങളുടെ അഭിലാഷങ്ങളെയും സാധ്യതകളെയും കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത് അത്യാവശ്യ മാണ്. അവരില്‍ സംരംഭകത്വത്തിന്റെ മനോഭാവത്തെ നാം എങ്ങനെ പ്രാപ്തമാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. അതിലൂടെ  അവര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ദാരിദ്ര്യത്തില്‍ നിന്ന് മധ്യവര്‍ഗത്തിലേക്ക് മാറുന്ന ലോകത്തിലെ അടുത്ത 5 ശതകോടി  ജനങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതിന് സാങ്കേതിക കഴിവുകളും ഡാറ്റയും പ്രയോജനപ്പെടുത്തുന്നവരായി മാറും എന്നതാണ്, അടുത്ത ഡിജിറ്റല്‍ ഇന്ത്യ ടെക്കേഡിന്റെ (techade) ആണിക്കല്ല്.

അമിതാഭ് കാന്ത്

നീതി ആയോഗ് സി.ഇ.ഒ.

Tags: indiaകേന്ദ്ര സര്‍ക്കാര്‍ഡിജിറ്റല്‍ സാങ്കേതിക വിദ്യനരേന്ദ്രമോദിdigitalനീതി ആയോഗ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

India

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

India

ശത്രുരാജ്യങ്ങളെ ആഴത്തില്‍ നിരീക്ഷിക്കാന്‍ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതം തയാറെടുക്കുന്നു

World

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

India

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

പുതിയ വാര്‍ത്തകള്‍

അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies