തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിച്ചതായി സമ്മതിച്ച് സര്‍ക്കാര്‍ കമ്മീഷന്. ചിന്താ ജറോം അധ്യക്ഷയായ യുവജന കമ്മീഷന് കേരളം പീഡനത്തിന്റെ നാടാണെന്ന് സമ്മതിച്ചിരിക്കുന്നത്. സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന് ലക്ഷ്യമിടുന്നതെന്നാണ് ചിന്താ ജെറോം അറിയിച്ചിരിക്കുന്നത്.
യുവജന കമ്മീഷന് സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കും. . [email protected] എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സ് ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധനപീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 18 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/ സിറ്റിംഗ് സംഘടിപ്പിക്കും. പ്രസ്തുത വിഷയത്തില്‍ ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിക്കും എന്നൊക്കെയാണ് ജറോം പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: