നിരന്തരം സൈബര്‍ ഇടത്തില്‍ നേരിടുന്ന ആക്രമണങ്ങളോട് പ്രതികരിച്ചിരിച്ച് നടി സാനിയ അയ്യപ്പന്. സൈബര്‍ ഇടത്തില്‍ എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണെന്ന് ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല, സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട്, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുതെന്നും അവര്‍ പറഞ്ഞു.
ഒരാളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മലയാളികള്‍ക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നു. നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികളെന്നും സാനിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: