തിരുവനന്തപുരം : മുന്‍ ധനമന്ത്രിയുമായിരുന്ന കെ.എം. മാണി അഴിമതിക്കാരനാണെന്ന് നിലപാടില്‍ കടുത്ത എതിര്‍പ്പുമായി എത്തിയോടെ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഒരുങ്ങി സിപിഎം. കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയത്തില്‍ ജോസ് കെ. മാണി തിങ്കളാഴ്ച തന്നെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഇത്.
കെ.എം. മാണിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം. ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഇടതിനൊപ്പമായതിനാല് വിഷയം കൂടുതല്‍ ചര്‍ച്ചയാകാത്ത വിധത്തില്‍ ഒതുക്കി തീര്‍ക്കാനാണ് കേരള കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.
മാണിക്കെതിരായ സത്യവാങ്മൂലത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്ന വിധത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും പ്രതികരിച്ചത്. നിലവില്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും സിപിഎം യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു വിജയരാഘവന്റെ മറുപടി.
അന്നത്തെ യുഡിഎഫിന്റെ അഴിമതിക്കെതിരായിരുന്നു എ്ല്‍ഡിഎഫ് സമരം നടത്തിയത്. വ്യക്തിപരമായി കെ.എം. മാണി അഴിമതി നടത്തിയിട്ടില്ല എന്ന് വിജിലന്‍സും കണ്ടെത്തിയതാണ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് സമരമെന്നാണ് എല്‍ഡിഎഫ് കോടതിയില്‍ പറഞ്ഞതെന്നും, ബാക്കിയെല്ലാം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്നുമാണ് എ. വിജയരാഘവന് പറയുന്നത്.
വിഷയത്തില്‍ എല്‍ഡിഎഫിനും കേരള കോണ്‍ഗ്രസ്സിനുമെതിരെ യുഡിഎഫും രംഗത്ത് എത്തിയിട്ടുണ്ട്. കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കേരളകോണ്‍ഗ്രസ് എം ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണം. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് പിജെ ജോസഫ് ചോദിച്ചു. മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടില്‍ ഉറച്ച് നില്ക്കുന്നു. ജോസ് കെ മാണിയും എല്‍ഡിഎഫ് നേതാക്കളും വിഷയത്തില്‍ എന്ത് പറയുന്നു എന്നുള്ളതാണ് ഇനി പ്രധാനമെന്നും ജോസ് കെ. മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: