പാലക്കാട്: ലക്ഷങ്ങള്‍ വില മതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ദശാവതാര ശില്പങ്ങളുമായി അച്ഛനെയും മകനെയും വനംവകുപ്പ് അധികൃതര്‍ പിടികൂടി. വിളയൂര്‍ കരിങ്ങനാട് പടിഞ്ഞാറേ വളപ്പില്‍ രാമചന്ദ്രന് (64), മകന് പത്മരാജന് (36) എന്നിവരാണ് പിടിയിലായത്.
70 ലക്ഷം രൂപക്ക് വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പത്ത് ശില്പങ്ങള് പിടികൂടിയതെന്ന് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചര്‍ ജിയാസ് ലബ്ബ പറഞ്ഞു. വനം ഇന്റലിജന്‍സ്, പാലക്കാട് ഫ്ലയിങ് സ്ക്വാഡ്, ഒറ്റപ്പാലം റേഞ്ച് ഓഫിസ് എന്നിവയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: