ലഖ്നോ: ഉത്തര്‍പ്രദേശിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന സീനിയര്‍ ബിജെപി നേതാവ് കല്യാണ്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ലഖ്നോവില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍.
ശരീരത്തില്‍ തടിപ്പ് ഉള്ളതായി കല്യാണ്‍ സിങ്ങ് പറഞ്ഞിരുന്നു. രക്തപരിശോധനയില്‍ യൂറിയയും ക്രിയാറ്റിനിനും കൂടുതലായി കണ്ടു. കല്യാണ്‍ സിങ്ങിന് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. കല്യാണ്‍ സിങ്ങിന്റെ മകന് രാജ് വീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ്, യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങ് എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കല്യാണ്‍ സിങ്ങിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ടീമിനെ രൂപീകരിച്ചു. നേരത്തെ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിങ്ങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നിലയില്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ നേരെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: