Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടലില്‍ തുഴയെറിഞ്ഞ് കരുത്ത് തെളിയിച്ച രേഖ ദുരിതക്കയത്തില്‍

നാലു പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിന് പോലും പണം കണ്ടെത്താന്‍ വിഷമിക്കുന്ന ഇവര്‍ കക്ക വാരി ഉപജീവനം കഴിക്കുകയാണ് ഇപ്പോള്‍. കക്ക വിറ്റാല്‍ ദിവസവും ഏകദേശം 400 രൂപയാണ് കിട്ടുക. ഇതുകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഭര്‍ത്താവിന്റെ ചികിത്സയ്‌ക്ക് തന്നെ വലിയൊരു തുക ആവശ്യമാണ്. ഇത് എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലാണ് രേഖ. 2015ലാണ് രേഖയ്‌ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയത്. ഇതോടെ സംസ്ഥാനത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ലഭിച്ച ആദ്യ വനിത എന്ന പേരില്‍ രേഖ വാര്‍ത്തകളില്‍ ഇടം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 06:36 pm IST
inKerala

തൃശൂര്‍: ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ കേരളത്തിലെ ആദ്യ വനിത ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ ദുരിതത്തില്‍. ചാവക്കാട് സ്വദേശിനി രേഖയാണ് ജീവിത പ്രതിസന്ധിയില്‍ വലയുന്നത്. ഭര്‍ത്താവ് കാര്‍ത്തികേയന്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രി കിടക്കയിലായതും കൊവിഡ് പ്രതിസന്ധിയുമാണ് രേഖയുടെ ജീവിതം മാറിമറിയാന്‍ കാരണം.  

നാലു പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിന് പോലും പണം കണ്ടെത്താന്‍ വിഷമിക്കുന്ന ഇവര്‍ കക്ക വാരി ഉപജീവനം കഴിക്കുകയാണ് ഇപ്പോള്‍. കക്ക വിറ്റാല്‍ ദിവസവും ഏകദേശം 400 രൂപയാണ് കിട്ടുക. ഇതുകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഭര്‍ത്താവിന്റെ ചികിത്സയ്‌ക്ക് തന്നെ വലിയൊരു തുക ആവശ്യമാണ്. ഇത് എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലാണ് രേഖ. 2015ലാണ് രേഖയ്‌ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയത്. ഇതോടെ സംസ്ഥാനത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ലഭിച്ച ആദ്യ വനിത എന്ന പേരില്‍ രേഖ വാര്‍ത്തകളില്‍ ഇടം നേടി.  

കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വലിയ തുക ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനൊപ്പം രേഖ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ്  

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ വള്ളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നെന്ന് രേഖ പറയുന്നു. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ ചികിത്സയുടെ ഭാഗമായി വിവിധ ആശുപത്രികളില്‍ കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും നടത്തി. ഇപ്പോഴും അതിന്റെ ചികിത്സ തുടരുകയാണ്.  

നാലുമാസം പൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാവിയില്‍ വള്ളത്തില്‍ കടലില്‍ പോകാന്‍ ഭര്‍ത്താവിന് കഴിയുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് രേഖ പറയുന്നു. ചെറിയ ഫൈബര്‍ വള്ളത്തിലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരാളെ സഹായത്തിന് വെയ്‌ക്കുന്നത് എളുപ്പമല്ല.

കടല്‍ പ്രക്ഷുബ്ധമായാല്‍ ഒരുദിവസത്തില്‍ കൂടുതല്‍ പുറംകടലില്‍ തങ്ങേണ്ടി വരാം. താനുമായി അടുപ്പമുള്ള ഒരാള്‍ കൂടെ ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം കടലില്‍ പോകുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നതായി രേഖ പറയുന്നു. നാലുപെണ്‍മക്കളാണ് തനിക്ക്. അവരുടെ സുരക്ഷ കൂടി നോക്കണം. ഭര്‍ത്താവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍, രേഖ പറയുന്നു.

Tags: കേരള സര്‍ക്കാര്‍വനിതകടൽ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.