അങ്കമാലി: അങ്കമാലി നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിക്കുള്ളില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട മൂന്ന് പേരെ പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഐബിയും തമിഴ്നാട് ക്യു ബ്രാഞ്ചും സഹകരിച്ച് നെടുമ്പാശേരി, അങ്കമാലി പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ പിടികൂടിയ മൂന്ന് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രധാന മയക്കുമരുന്ന് സംഘങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാന കണ്ണികളാണന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ഇവര്‍ താമസം തുടങ്ങിയതിനു ശേഷം ബന്ധപ്പെട്ടവരെയും ഫോണ്‍ നിളിച്ചവരെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്താന്‍ സംഘം തീരുമാനിച്ചിട്ടുള്ളത്. ഇവര്‍ക്ക് അത്താണിയിലും കിടങ്ങൂരിലും വീടുകള്‍ വാടകയ്ക്ക് എടുത്ത് കൊടുത്ത ഏജന്റുമാരും പോലീസ് നിരിക്ഷണത്തിലാണ് .
അങ്കമാലി കിടങ്ങൂരില്‍ നിന്ന് സുരേഷ് രാജിനെയും അത്താണി എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് രമേശന്, ശരവണന് എന്നിവരെയും അങ്കമാലി, നെടുമ്പാശേരി പോലീസിന്റെ സഹായത്തോടെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഐബിയും തമിഴ്നാട് ക്യു ബ്രാഞ്ചും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
രണ്ട് മാസത്തിലധികമായി ഇവിടെ താമസിച്ച് വരുന്ന ശ്രീലങ്കന്‍ സ്വദേശികള്‍ തുണി കയറ്റുമതിയെന്ന വ്യാജേന വീടുകള്‍ വാടകയ്ക്ക് എടുത്തിരുന്നത്. വിവരം കിട്ടിയ അന്വേഷണ സംഘം ഒരു മാസത്തിലധികമായി നടത്തിയ നീരിക്ഷണത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലും തമിഴ് നാട്ടിലും റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും വിമാനമാര്‍ഗവും പെട്ടന്ന് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നുള്ളതു കൊണ്ടാണ് ഈ മേഖലയില്‍ ഇവര്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. കിടങ്ങൂരില്‍ 25,000 രൂപയ്ക്കും അത്താണിയില്‍ 20,000 രൂപയ്ക്കുമായിരുന്നു ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്.
പിടിയിലായവരുടെ കൂടെ താമസിച്ചവരും പോലീസ് വലയത്തിലാണ്. പിടിയിലായ ശ്രീലങ്കന്‍ സ്വദേശികളായ സുരേഷ് രാജ്, രമേശ്, ശരവണന് എന്നിവര്‍ക്കെതിരെ ഇന്റര്‍പോളില്‍ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ട്. ഇതുമൂലം തമിഴ്നാട്ടില്‍ നില്ക്കുവാന് കഴിയാതെ വന്നതുകൊണ്ടാണ് ഇവര്‍ കുടുംബ സേമതം അങ്കമാലിയിലും അത്താണിയിലും താമസമാക്കിയത്. മയക്കുമരുന്ന് സംഘങ്ങള്‍ കൂടാതെ സ്പിരിറ്റ് മാഫിയ ഉള്‍പ്പടെയുള്ള സംഘങ്ങളായും ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: