റോം: ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ ഇരട്ട ഗോളില്‍ ഇംഗ്ലീഷ്്പ്പട യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലേക്ക് കുതിച്ചു. വമ്പന്‍ അട്ടിമറികള്‍ നടത്തിയ ക്വാര്‍ട്ടറിലെത്തിയ ഉക്രെയ്നെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുക്കിയാണ് ഇംഗ്ലണ്ട് അവസാന നാലില്‍ ഇടം നേടിയത്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.
1996 നും ശേഷം ഇതാദ്യമായാണ് ത്രീ ലയണ്‍സ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്. ബുധനാഴ്ച ലണ്ടനിലെ വെബ്ലിയില്‍ നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്ക്കിനെ നേരിടും.
രണ്ട് ഗോളുകള്‍ നേടിയ ഹാരി കെയ്നും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പികള്‍. നാല്, 50 മിനിറ്റുകളിലാണ് ഹാരി കെയ്ന്‍ ഗോളുകള്‍ നേടിയത്. ഹാരി മാഗ്വയര്‍, ഹെന്ഡേഴ്സണ് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു.
തുടക്കം മുതല്‍ ഇംഗ്ലണ്ട് ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത്. സ്വീഡന്റെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ഉക്രെയ്ന്റെ പ്രതിരോധം ഇംഗ്ലണ്ട് മുന്നേറ്റനിരയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആടി ഉലഞ്ഞു. നാലാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ഉക്രെയ്ന്റെ പോസ്റ്റിലേക്ക് ആദ്യ നിറയൊഴിച്ചു. ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ആദ്യ വെടിപൊട്ടിച്ചത്. ബോക്സിനുള്ളില്‍ നിന്ന് റഹീം സ്റ്റെര്‍ലിങ് ഹാരി കെയ്ന്‍ കൃത്യമായി പാസ് നല്കി. പന്ത് പിടിച്ചെടുത്ത കെയ്ന്‍ ഉക്രെയ്ന് ഗോളിയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയിലേക്ക്് അടിച്ചുകയറ്റി.
ഗോള്‍ വീണതോടെ ഉക്രെയ്ന് ഉണര്‍ന്നു കളിച്ചെങ്കിലും അവരുടെ നീക്കങ്ങളൊക്കെ ശക്തമായ ഇംഗ്ലീഷ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. പതിനേഴാം മിനിറ്റില്‍ ഉക്രെയ്ന്് അവസരം ലഭിച്ചു. പക്ഷെ യാരെചുക്കിന്റെ ഷോട്ട് ഇംഗ്ലണ്ട് ഗോളി രക്ഷപ്പെടുത്തി.
സമനിലക്കായി ഉക്രെയ്ന് പൊരാട്ടം തുടര്‍ന്നെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് ലക്ഷ്യം കാണാനായില്ല. ഇടവേളയ്ക്ക്് ഇംഗ്ലണ്ട് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് രണ്ടാം ഗോള്‍ നേടി. നാല്‍പ്പത്തിയാറാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ലൂക്ക് ഷായാണ് കിക്കെടുത്തത്. ഗോള്‍ മുഖത്തേക്ക് ഉയര്‍ന്ന വന്ന പന്തില്‍ ചാടി തലവച്ച്് ഹാരി മാഗ്വയര്‍ സ്കോര്‍ ചെയ്തു. രണ്ടാം ഗോളിന്റെ ആരവം അവസാനിക്കും മുമ്പ് ഇംഗ്ലണ്ട് മൂന്നാം തവണയും ഉക്രെയ്ന്റെ വല കുലുക്കി. ഇത്തവണ ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. ലൂക്ക് ഷായാണ് ഗോളിന് വഴിയൊരുക്കിയത്. ബോകസിനകത്ത് നിന്ന്് ലൂക്ക ഷാ ഉയര്‍ത്തിവിട്ട പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ വലയിലാക്കി. ഇതോടെ ഇംഗ്ലണ്ട് 3-0 ന് മുന്നില്‍.
തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ വലയില്‍ കയറിയതോടെ ഉക്രെയ്ന് നിരാശരായി. പന്നീട് അവര്‍ നടത്തിയ നീക്കങ്ങളൊക്കെ പാളി. അതേസമയം ഇംഗ്ലണ്ട് വര്‍ദ്ധിത ഊര്‍ജ്ജത്തോടെ ആക്രമണം അഴിച്ചുവിട്ടു. അറുപത്തരണ്ടാം മിനിറ്റില്‍ ഗോളിന് അടുത്തെത്തുകയും ചെയ്തു. ഹാരി കെയ്ന്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് പക്ഷെ ഉക്രെയ്ന് ഗോളി തട്ടിയകറ്റി.
ഇതിനെ തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്ക് മുതലാക്കി ഇംഗ്ലണ്ട് നാലാം ഗോളും കുറിച്ചു. മേസണ്‍ മൗണ്ട് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച്് ഹെന്‍ഡേഴ്സണാണ് സ്കോര്‍ ചെയ്തത്.
നാലു ഗോളിന് മുന്നിലെത്തിയതോടെ ഇംഗ്ലീഷ് പരിശീലകന് സൗത്ത്ഗേറ്റ്് പുതിയ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം നല്കി. കാള്‍വെര്‍ട്ട് ലൂയിന്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജൂഡ് ബെല്ലിങ്ങാം, ട്രിപ്പിയര്‍ എന്നിവരെ പരീക്ഷിച്ചു. അവസാന നിമിഷങ്ങളില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനായി ഉക്രെയ്ന് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാറപോലെ ഉറച്ചുനിന്ന ഇംഗ്ലീഷ് പ്രതിരോധത്തെ തകര്‍ത്ത് മുന്നേറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: