തിരുവനന്തപുരം: ബാലഗോകുലം 46-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ജൂലൈ 11ന് ചേര്‍ത്തലയില്‍ നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് മാധവ ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യും. വിഎസ്എസ്സി ഡയറക്ടര്‍ എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തും. നടി പ്രവീണ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം 10ന് സ്വാമി ചിദാനന്ദപുരി ഉദ്ഘാടം ചെയ്യും. ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയോഗം പരിപാടിക്ക് അന്തിമ രൂപം നല്കി. പൂര്‍ണ്ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വെര്‍ച്വല്‍ സമ്മേളനങ്ങളാണ് നടത്തുക.
കലാപരിപാടികള്‍, ശ്രീകൃഷ്ണജയന്തി ചര്‍ച്ച, പ്രമേയാവതരണം, ഭാരവഹി നിശ്ചയം എന്നിവയാണ് പ്രധാന പരിപാടികള്‍. ആര്. പ്രസന്നകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എന്‍. സജികുമാര്‍, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, എ. രഞ്ജുകുമാര്‍, പി.കെ. വിജയരാഘവന്, സി. അജിത്ത്, കെ.ബൈജു ലാല്‍, യു. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: