കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. യു.ഡി.എഫിനും ബി.ജെ.പിക്കും എതിരായി മാത്രം കള്ളക്കഥകള്‍ ചമയ്ക്കാന്‍ പ്രത്യേകം സംഘത്തെ നിയമിച്ച ഏഷ്യാനെറ്റ് സിപിഎമ്മിനെതിരെ ടീം ഉണ്ടാക്കിയില്ലെന്നും ക്യാപ്റ്റ്ന് പദവി നല്കി ആനുകൂല്യങ്ങള്‍ പറ്റുകയായിരുന്നെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധമായ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ നിങ്ങള്‍ എനിക്കെതിരെ എന്തെല്ലാം വാര്‍ത്തകളാണ് പിന്നീട് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.ഈ നടത്തുന്നതിനെ മാധ്യമ പ്രവര്‍ത്തനം എന്നല്ല പറയുക. വേറെ പണി എന്നാണെന്നും സുരേന്ദ്രന് കൂട്ടിചേര്‍ത്തു. എനിക്ക് പറയാന്‍ മാധ്യമങ്ങളുടെ പ്ലാറ്റ്ഫോം ആവശ്യമില്ലെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോകുമെന്നും സുരേന്ദ്രന് പറഞ്ഞു.
പിണറായി സര്‍ക്കാര്‍ നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റുകയാണ്. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്നും കെ.സുരേന്ദ്രന് വിമര്‍ശിച്ചു.
വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കിറ്റെക്സ് ഗ്രൂപ്പ് പിന്‍മാറാനിടയാക്കിയത്. 35,000 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരഭത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്സിന്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ചുവപ്പ് നാടയില്‍ നിന്നും വ്യവസായങ്ങളെ രക്ഷപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന് പറഞ്ഞു.
ഇപ്പോഴത്തെ ഒരു മന്ത്രിയും ഭാര്യയും ഭീഷണിപ്പെടുത്തിയിട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് നമ്മള് കണ്ടിരുന്നു. ഇങ്ങനെ എത്ര എത്ര ആത്മഹ്യകളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. കിറ്റെക്സ് ഗ്രൂപ്പ് കേരളത്തില്‍ നിന്നും പിന്മാറാന് കാരണം സിപിഎമ്മും സര്‍ക്കാരുമാണ്. എന്തിനും ഏതിനും യുപിയിലേക്ക് ടോര്‍ച്ച് അടിക്കുന്നവര്‍ വ്യവസായരംഗത്ത് കേരളം എത്രാം സ്ഥാനത്താണെന്ന് ചിന്തിക്കണം. തൊഴിലില്ലായ്മയില്‍ കേരളം ഒന്നാമതായിട്ടും ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് ഇടത് സര്‍ക്കാരെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: