തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 28-ാം സ്ഥാനത്തുള്ള കേരളമാണ് രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സംസ്ഥാനമെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണോ എന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ചതിന് ഹര്‍ഷ് ഗോയങ്കക്ക് നന്ദി. നിങ്ങളുടെ സത്യസന്ധത വളരെയധികം വിലമതിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം, അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഈ അവകാശവാദം പൂര്‍ണമായും തെറ്റാണ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കി പട്ടികകളുടെ അടിസ്ഥാനത്തില്‍ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശാണ്.
പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്ന ഉത്തര്‍പ്രദേശ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ ജമ്മു കശ്മീര്‍ 21-ാം സ്ഥാനത്തും കേരളം 28-ാം സ്ഥാനത്തുമാണ്. 29-ാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും ഒടുവിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇത്തവണ മൂന്നാം സ്ഥാനത്തായി. ഇവയ്‌ക്ക് പിന്നാലെ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍ ഇവയാണ് – മധ്യപ്രദേശ് (നാല്), ജാര്‍ഖണ്ഡ് (അഞ്ച്), ഛത്തീസ്ഗഢ് (ആറ്), ഹിമാചല്‍ പ്രദേശ് (ഏഴ്), രാജസ്ഥാന്‍ (എട്ട്), പശ്ചിമ ബംഗാള്‍ (ഒമ്പത്), ഗുജറാത്ത് (പത്ത്). കഴിഞ്ഞ തവണ 23-ാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഇത്തവണ 12-ാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുനിന്നാണ് ഗുജറാത്ത് പത്തില്‍ എത്തിയത്. അസം 20-ാം സ്ഥാനത്തും, ഗോവ 24-ാം സ്ഥാനത്തും, ബിഹാര്‍ 26-ാം സ്ഥാനത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: