കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷണം നടത്താന്‍ ഒരുങ്ങുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ സ്വത്ത് സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന് കസ്റ്റംസും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ കസ്റ്റംസ് അന്വേഷണം കൂടുതല്‍ മുന്നോട്ട് പോയതിന് ശേഷം മാത്രമായിരിക്കും ഇഡി അന്വേഷണം ഏറ്റെടുക്കുക. അര്ജുന് ആയങ്കിയുടെ വരുമാനത്തെക്കുറിച്ചായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. അര്ജ്ജുന് ആയങ്കിക്ക് കണ്ണൂരില്‍ വലിയ വീടും സമ്പത്തുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതാണെന്ന വിശദീകരണം തൃപ്തികരമല്ല. ആഢംബര ജീവിതമാണ് അര്ജ്ജുന് ആയങ്കി നയിക്കുന്നത്. ഇതുസംബന്ധിച്ച് എന്ഫോഴ്സ്മെന്റിനോട് അന്വേഷിക്കാനും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികള്‍ അര്ജുന് ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ശനിയാഴ്ച അര്ജുന് ആയങ്കിക്ക് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും.
ടിപി കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ഉള്ള പങ്കാളിത്തം കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് നിര്‍ദ്ദേശം. ഇവരുടെ സഹായം സ്വര്‍ണ്ണം തട്ടിയെടുക്കുന്നതില്‍ അടക്കം ലഭിച്ചന്നും ലാഭംവിഹിതം നല്‍കിയിട്ടുണ്ടെന്നും അര്ജുന് മൊഴി നല്‍കിയിരുന്നു. അതേസമയം, അര്ജുന് ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസില്‍ അര്ജുന് ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുനാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അര്‍ജ്ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: