തിരുവനന്തപുരം: ബാലഗോകുലം 46-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ജൂലൈ 11 ന് ചേര്‍ത്തലയില്‍ നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യും. വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് മുഖ്യ പ്രഭാഷണം നടത്തും. നടി പ്രവീണ, എം.എ. കൃഷ്ണന്‍, ആര്‍.പ്രസന്നകുമാര്‍, കെ എന്‍ സജികുമാര്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ , വി.ജെ. രാജ് മോഹന്‍, ഡോ. ശ്രീജിത്ത്, സി. അജിത് തുടങ്ങിയവര്‍ സംസാരിക്കും.
സമ്മേളനത്തിന്‍ മുന്നോടിയായി നടക്കുന്ന പ്രതിനിധി സമ്മേളനം ജൂലൈ 10 ന് സ്വാമി ചിദാനന്ദപുരി ഉദ്ഘാടം ചെയ്യും.ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി എന്‍ ഈശ്വര്‍, പി കെ ബാബുരാജ്, ഡോ. ആശാ ഗോപാലകൃഷ്ണന്‍, എ. രഞ്ജു കുമാര്‍,എം. സത്യന്‍, എസ്.ശ്രീകുമാർ, എൻ.ശരത്എന്നിവര്‍ പ്രസംഗിക്കും. റ്റി.എസ്. അജയകുമാര്‍ സമാപന പ്രസംഗം നടത്തും.
ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വെര്‍ച്വല്‍ സമ്മേളനങ്ങളാണ് നടത്തുക. കലാപരിപാടികള്‍, ശ്രീകൃഷ്ണജയന്തി ചര്‍ച്ച, പ്രമേയാവതരണം, ഭാരവാഹി നിശ്ചയം എന്നിവായാണ് പ്രധാന പരിപാടികള്‍. ആര്‍ പ്രസന്നകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ എന്‍ സജികുമാര്‍, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, എ. രഞ്ജുകുമാര്‍, പി.കെ വിജയരാഘവന്‍, സി. അജിത്ത്, കെ.ബൈജു ലാല്‍, യു. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: