ലഖ്നോ: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അല്പം മുന്‍തൂക്കം നേടിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് പക്ഷെ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്‍തിരിച്ചടിയായി.
2022ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിവേഗം കരുക്കള്‍ നീക്കുകയായിരുന്ന അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും യോഗിയുടെ കരുതലാര്‍ന്ന നീക്കത്തിന് മുന്നില്‍ നിശ്ചേഷ്ടനായിരിക്കുകയാണ്. 2016ല്‍ സമാജ് വാദി പാര്‍ട്ടി 75 ജില്ലാ പഞ്ചായത്തുകളില്‍ 60 സീറ്റുകള്‍ നേടിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ബിജെപി 67 സീറ്റുകള്‍ പിടിച്ചെടുത്തത്. സ്വതന്ത്രരെയും കഴിവുറ്റ സ്ത്രീസ്ഥാനാര്ത്ഥികളെയും അണിനിരത്തിയായിരുന്നു യോഗി ആദിത്യനാഥിന്റെ നീക്കങ്ങള്‍. ആ നീക്കങ്ങള്‍ അല്പം പോലും പാളിയില്ല. യോഗി നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലില്‍ എത്തിക്കഴിഞ്ഞു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഉത്തര്‍പ്രദേശ് ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം പ്രചരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജയം അതുപോലെ പ്രതിഫലിക്കില്ലെന്നും ഇതിന്റെ ട്രെന്‍ഡുകള്‍ തീര്‍ച്ചയായും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളെയും കണക്കിലെടുത്തുള്ള അപൂര്‍വ്വ ഫോര്‍മുലയാണ് യോഗി ആദിത്യനാഥ് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തയ്യാറാക്കിയത്. അത് തെല്ലും പിഴച്ചില്ല.
ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന വ്യാജപ്രചാരണം അഴിച്ച് വിട്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും. ‘ബിജെപി 75ല്‍ 67 ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവികളും വിജയിച്ചു. ഇനി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നമ്മള് ജയിക്കും,’ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: