അഖില -ഹാദിയ വിഷയത്തില്‍ കേസന്വേഷണത്തിലും ലഭ്യമായ വിവരങ്ങള്‍ ഗൗരവത്തോടെ കോടതിയില്‍ ബോധിപ്പിക്കുന്നതിലും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കുറ്റകരമായ വീഴ്ചകള്‍ പറ്റി എന്ന് ഉത്തമബോധ്യം ഉള്ളയാളാണ് ഞാന്‍.
രാഷ്ട്രതാല്പര്യത്തിനുപരിയായി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ‘ഉന്നത’ന്മാരുടെ ‘രാഷ്ട്രീയ ശരികളും’ ഈ വീഴ്ച ഉറപ്പുവരുത്താന്‍ പോന്നതായിരുന്നുവല്ലോ.
‘അഖില – ഹാദിയ’ കേസിലെ സുപ്രീംകോടതി വിധിയ്ക്ക് ശേഷം ലവ് ജിഹാദിനും ജിഹാദി അജണ്ടകള്‍ക്കും പൊതുസമൂഹത്തിലെ പ്രചാരണതന്ത്രങ്ങളില്‍ വന്ന ‘മാന്യത’ ശ്രദ്ധിക്കേണ്ട വിഷയമാണ്. അതിനു തിലകക്കുറി ചാര്‍ത്തിയ അഭിപ്രായപ്രകടനം ആണ് കേരളത്തിലെ ലവ് ജിഹാദിനെ കുറിച്ച് 2020 ഫെബ്രുവരിയില്‍ തീരെ നിരുത്തരവാദപരമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന. ഈ രണ്ട് നിര്ണായകസംഭവങ്ങള്ക്ക് ശേഷം ലവ് ജിഹാദ് വിഷയത്തില്‍ നേരായ ഒരു നിലപാട് സ്വീകരിക്കാനോ അഭിപ്രായം പറയാനോ വിധിക്കാനോ ഉള്ള ധൈര്യം കീഴ്ക്കോടതികള്‍ക്കു പ്രത്യേകിച്ച് കേരളത്തിലെ കോടതികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന വിലയിരുത്തല്‍ എനിക്കുണ്ട്. സൂചിതമായ സുപ്രീംകോടതിവിധിയും കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയും ഒരുവിധം നിഷ്പക്ഷത പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും രാഷ്ട്രീയസാംസ്കാരികപ്രവര്ത്തകര്ക്കും ലവ് ജിഹാദ് വിഷയങ്ങളില്‍ ശബ്ദിക്കാന്‍ പോലും ഉള്ള ത്രാണി ഇല്ലാതാക്കിക്കളഞ്ഞു എന്നത് ശ്രദ്ധിക്കേണ്ടതായ സംഗതിയാണ്. കേരളത്തിലെ തീവ്രവാദസംഘടനകള്‍ ഒരു വെറും ‘അഖില ഹാദിയ’യ്ക്കു വേണ്ടിയല്ല ആ പേര് ചൂണ്ടിക്കാട്ടി കോടികള്‍ പിരിച്ചെടുത്തു ‘വിവിധ ഇന’ങ്ങളില്‍ ചിലവാക്കിയിട്ടുള്ളത് എന്നത് ഈ സാഹചര്യസൃഷ്ടികളിലൂടെ ഇന്നേവര്‍ക്കും ബോധ്യപ്പെടും.
ഇപ്പോഴിതാ പുതിയൊരു നീക്കം. ശ്രദ്ധിച്ചു പരാജയപ്പെടുത്തിയില്ല എങ്കില്‍ അഖില ഹാദിയ കേസിനെ തുടര്‍ന്നുണ്ടായ ‘ഗുരുതരമായ സാഹചര്യങ്ങളെ’ക്കാളും ഗൗരവകരമായ പ്രതിസന്ധിയാണ് ഈ നീക്കങ്ങളിലൂടെ ഉണ്ടാകാന്‍ പോകുന്നത്. ജിഹാദി തീവ്രവാദിനിയായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കേരള ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. മിക്കവാറും അത് മറ്റന്നാള്‍ പരിഗണനയ്ക്ക് എടുക്കും.
നിമിഷ ഫാത്തിമയെ നാട്ടില്‍ എത്തിക്കണം എന്നതാണ് രത്നച്ചുരുക്കം. ബിന്ദുവിനെ പോര്‍മുനയാക്കി, തീവ്രപരിശീലനം ലഭിച്ച ഒരു ഭീകരവാദിനിയെ നാട്ടിലെത്തിക്കാനുള്ള ഈ നീക്കത്തിലൂടെ ജിഹാദി സംഘടനകള്‍ ലക്ഷ്യമിടുന്നത് വലിയൊരു ‘നേട്ടമാണ്’. ഇതഃപര്യന്തം ഭീകരവാദപ്രവര്ത്തനത്തിനും പരിശീലനത്തിനുമായി നാടുവിട്ട എല്ലാ ഭീകരര്‍ക്കും ‘ആത്മവിശ്വാസം’ കൊടുക്കുവാനും കൃത്യമായ ‘സന്ദേശം’ കൊടുക്കുവാനും ഇവിടെയുള്ളവര്‍ക്ക് ആവേശം കൊടുക്കുവാനും വിവിധഏജന്‍സികളുടെ മനോവീര്യം തകര്‍ക്കുവാനും ഇതുകൊണ്ട് സാധിക്കും. ഇത്തരക്കാരെ തിരിച്ചുകൊണ്ടു വരുന്നതിലൂടെ രാഷ്ട്രവിരുദ്ധശക്തികളോടു സഹകരിക്കാത്ത എല്ലാ സംവിധാനങ്ങളേയും നിശ്ശബ്ദമാക്കുന്ന, ‘സംവിധാനങ്ങളെ’ ‘ഭയ’മില്ലാത്ത, ഒരു ‘ഭീകരവാദിനേതൃനിര’യെ ഇവിടെ ഉണ്ടാക്കിയെടുക്കല്‍ തന്നെയാണ് ജിഹാദിസംഘടനകള് ലക്ഷ്യമിടുന്നത്.
ഈ കേസുകള്‍ കൃത്യമായി അന്വേഷിക്കണമെങ്കില്‍ ഫാത്തിമയേയും കൂട്ടരേയും നാട്ടില്‍ എത്തിക്കണമെന്നാണ് ‘ചിലരുടെ’ വാദഗതി. ‘ശരിയായ അന്വേഷണം’ തന്നെ ആണ് ലക്ഷ്യമെങ്കില്‍ അവര്‍ അഫ്ഗാന് ജയിലില്‍ കിടന്നാലും അതിനു സാധിക്കും. അവരെ അവിടെ ചോദ്യം ചെയ്യല്‍ അസാധ്യമായിട്ടുള്ള കാര്യമൊന്നുമല്ല. ലവ് ജിഹാദ് എന്ന് വ്യവഹരിക്കപ്പെട്ടു പോരുന്ന ആസൂത്രിത മതപരിവര്‍ത്തനവും അതുവഴി ഭീകരവാദ സംഘടനകളിലേക്കുള്ള റിക്രൂട്ടിങ്ങും സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇരകളും സംഘടനകളും അടക്കമുള്ളവരുടെ നിരവധി നിവേദനങ്ങളും പരാതികളും ചവറ്റു കൊട്ടയിലാക്കിയിട്ടു ഇവിടെ ലവ് ജിഹാദ് ഇല്ലാ എന്ന് ‘അസന്ദിഗ്ധപ്രഖ്യാപനം’ നടത്തുന്നവര്‍ ഫാത്തിമമാരെയും ബാഗ്ദാദിമാരേയും ഒക്കെ ഇവിടെ എത്തിച്ചാല്‍ തന്നെ എന്തു ചെയ്യാനാണ്? കേരളത്തിന്റെ ‘ജിഹാദി അനുകൂല സാഹചര്യത്തില്‍’ വാഴ്ത്തപ്പെട്ടവരായി, അവരുടെ മാര്‍ഗദര്‍ശികളായി, ട്രെയ്നേഴ്സ് ആയി, ഇതരസമുദായങ്ങളില്‍ നിന്നും കെണിയില്‍പ്പെടുത്തി കൊണ്ടുവരുന്നവരെ ‘സ്വാനുഭവങ്ങളിലൂടെ’ കൊടുംഭീകരവാദികളാക്കാന് പ്രാപ്തിയുള്ളവരായി, രാഷ്ട്രീയനേതാക്കള്‍ക്ക് കാലുപിടിക്കാന്‍ പോന്ന അടുത്ത ജനറേഷന് ‘മദനി’മാരായി സുഖലോലുപതയില്‍ സുരക്ഷിതത്വത്തില്‍ കുടിയിരുത്താമെന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്.
ഈ കേസ് ഹൈക്കോടതിയില്‍ അവസാനിക്കുന്നതല്ല എന്ന് ഏവര്‍ക്കും അറിയാം. വിരമിച്ച ദേഹങ്ങള്‍ അടക്കമുള്ള ‘നിയമ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലും സ്വാധീനത്തിലും ഉള്ള ഈ നീക്കം കൃത്യമായ ഹോം വര്‍ക്ക് ചെയ്തു കൊണ്ടുള്ളതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഈ അവസരത്തില്‍ പാളിച്ചകള്‍ ഇല്ലാതെ ബന്ധപ്പെട്ടവര്‍ ഈ കേസ് പരിഗണിച്ചില്ലെങ്കില്‍ ആഭ്യന്തരസുരക്ഷയെ അതിഗുരുതരമായി ബാധിക്കുന്ന സാഹചര്യങ്ങള്‍ വന്നുപെട്ടേക്കും.
അന്വേഷണഏജന്‍സികളും ഇക്കാര്യത്തില്‍ അര്‍ഹിക്കുന്ന ജാഗ്രത പുലര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇതും ഒരു സുവര്‍ണാവസരം ആയി കണ്ട് താന്താങ്ങളുടെ ‘രാഷ്ട്രീയശരി’യായി വ്യാഖ്യാനിച്ചു രാഷ്ട്രീയനേതൃത്വങ്ങള്‍ നാടിനെ ചതിക്കാതിരിക്കാന്‍ മാത്രമുള്ള സന്മനസ്സ് പുലര്‍ത്തട്ടെ.
– ഡോ: ഭാര്‍ഗവ റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: