കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. നേരത്തേ ഇദ്ദേഹത്തിന് നല്‍കിയിരുന്ന സുരക്ഷ മമത ബാനര്‍ജി സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. സുവേന്ദു അധികാരിക്ക് ഭീഷണികള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും അല്ലെങ്കില്‍ സംസ്ഥാനത്തെ പഴിക്കുമെന്നും ജസ്റ്റിസ് ശിവ്കാന്ത് പ്രസാദിന്റെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ടെങ്കിലും പൈലറ്റ് കാര്‍, റൂട്ട് ലൈനിംഗ്, പൊതുയോഗങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് സുവേന്ദു അധികാരി കോടതിയില്‍ പറഞ്ഞു. ബംഗാള്‍ സര്‍ക്കാരിന്റെ യോല്ലോ ബുക്ക് പ്രകാരം സെഡ് സുരക്ഷയുള്ള വ്യക്തിക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പൈലറ്റ്, റൂട്ട് ലൈനിംഗ്, യോഗങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാന സുരക്ഷ നല്‍കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 18ന് ആയിരുന്നു അധികാരിക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: