കണ്ണൂര്‍: കുറ്റവാളികളെന്ന് കോടതി വിധിച്ചാലും സിപിഎമ്മിന് പ്രിയപ്പെട്ടവരാണെങ്കില്‍ അവര്‍ ജയിലില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജയിലില്‍, വിഐപികള്‍. അവര്‍ അവിടെ കിടന്ന് വിദേശത്തു നിന്നുള്ള സ്വര്‍ണക്കടത്തു നിയന്ത്രിക്കും, സ്വര്‍ണം പൊട്ടിക്കും, അവരെ പാര്‍ട്ടി സംരക്ഷിക്കും. എല്ലാം പങ്കു കച്ചവടം. പാര്‍ട്ടി ഭരണത്തിലില്ലാത്തപ്പോഴും ഉള്ളപ്പോഴും സിപിഎമ്മുകാര്‍ക്ക് ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാണ്. ഉദ്യോഗസ്ഥരെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തിയും വിലപേശിയും മാസം തോറും പരോള്‍ നേടും. കള്ളക്കടത്ത് – കൊലപാതക സംഘങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇവര്‍ ജയിലിലും പുറത്തും നിന്ന് ലക്ഷങ്ങള്‍ സമ്പാദിച്ച് മണിമാളികകള്‍ വരെ പണിയുന്നുണ്ട്.
രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കാരായ ക്രിമിനലുകള്‍ പിടിക്കപ്പെട്ടതോടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കാലങ്ങളായി ജയിലില്‍ നിന്ന് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്നത് പാര്‍ട്ടി സംഘങ്ങളാണെന്ന സത്യം ഇപ്പോള്‍ പലരും പറയുന്നുണ്ട്. ജയില്‍ മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചതിനെത്തുടര്‍ന്ന് വീയ്യൂരില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ ടി.പി വധക്കേസ് പ്രതി കൊടി സുനിയെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ വീണ്ടും വീയ്യൂരിലേക്കു മാറ്റി. ജയിലിലും സര്‍ക്കാരിലും ഇത്തരം പ്രതികള്‍ക്കുളള സ്വാധീനം വ്യക്തമാക്കുന്നതാണിത്.
കൊടി സുനിയും കൂട്ടു പ്രതി ഷാഫിയുമടക്കമുള്ളവര്‍ ജയിലില്‍ നിന്നു സ്വര്‍ണക്കടത്ത് ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നതായി വളരെ മുമ്പേ കണ്ടെത്തിയിരുന്നു. ഇതിന് ജയിലില്‍ ഫോണും സംവിധാനങ്ങളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭിച്ചിരുന്നതായും അന്വേഷണങ്ങളിലും സ്വര്‍ണക്കടത്തു പ്രതികളുടെ മൊഴികളില്‍ നിന്നും വ്യക്തമായിരുന്നു. ജയിലിലായിരുന്ന ഒമ്പതു വര്‍ഷം കൊണ്ട് ഇവരുടെ സ്വത്തിലുണ്ടായ വളര്‍ച്ച ആരെയും അമ്പരപ്പിക്കും.
അഞ്ചു വര്‍ഷം മുന്‍പു കോഴിക്കോട് നല്ലളത്ത് മൂന്ന് കിലോ കള്ളക്കടത്തു സ്വര്‍ണം കവരാന്‍ ക്വട്ടേഷന്‍ നല്കിയതു ജയിലില്‍ നിന്നു കൊടി സുനിയാണെന്നു മൊഴി നല്‍കിയത് സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കാക്ക രഞ്ജിത്തായിരുന്നു. ഇയാളെ ജയിലില്‍ നിന്നു സുനി 300 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. മുമ്പ് സ്വര്‍ണക്കേസില്‍ ഫോണ്‍ വഴി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതും ഭീഷണിപ്പെടുത്തിയതും പുറത്ത് വന്നിരുന്നു.
പരോളിലിറങ്ങിയപ്പോള്‍ ഒരാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ഇയാളുടെ പങ്ക് വ്യക്തമായി. ഇത്തരം സംഭവങ്ങളില്‍, പാര്‍ട്ടി ഭരിക്കുമ്പോള്‍ അന്വേഷണം നടക്കാറില്ല. പാര്‍ട്ടി നേതൃത്വത്തെ വിരട്ടി വരുതിയിലാക്കിയാണ് ഇവര്‍ പരോളും മറ്റും നേടുന്നത്. പാര്‍ട്ടി ചൊല്ലും ചെലവും കൊടുത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച ഇക്കൂട്ടര്‍ പിന്നീട് പാ
ര്‍ട്ടി നിയന്ത്രണങ്ങള്ക്കതീതരായി. പാര്‍ട്ടി രഹസ്യങ്ങള്‍ വിളിച്ചു പറയുമെന്ന ഭയത്താല്‍ ക്വട്ടേഷന്‍ സംഘങ്ങളായ ഇക്കൂട്ടര്‍ക്ക് പാര്‍ട്ടിയും നേതൃത്വവും കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദരേഖകള്‍ വ്യക്തമാക്കുന്നത് രാമനാട്ടുകര കേസിലും ഇത്തരം ജയില്‍ പുള്ളികളായ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെന്നാണ്.
പാര്‍ട്ടിയേയും നേതൃത്വത്തെയും സമൂഹത്തെയും വെല്ലുവിളിക്കുന്ന രീതിയിലേക്ക് ഇത്തരം സംഘങ്ങള്‍ വളര്‍ന്നത് പാര്‍ട്ടി തണലിലായിരുന്നു. ഇത്തരം സംഘങ്ങള്‍ ജയിലിനകത്തും പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആരൊക്കെ പരോളില്‍ പോകണമെന്നതടക്കം തീരുമാനിക്കുന്നതും ഇവരാണ്. മദ്യവും കഞ്ചാവും മയക്കു മരുന്നുകളും ഇഷ്ട ഭക്ഷണവും മൊബൈല്‍ ഫോണുകളുമടക്കമുളള വസ്തുക്കള്‍ ജയിലിലെത്തിക്കുന്നതും ഇവരുടെ വിനോദ ജീവിതത്തിന്റെ ഭാഗമാണ്. പാര്‍ട്ടിക്കാരായ കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യുന്നത് ജയില്‍ ജീവനക്കാരായ ഇടത് ഉദ്യോഗസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: