ഇസ്ലാമബാദ് : ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിന് മുകളിലായി ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തില്‍ രോഖാമൂലം പരാതി നല്‍കുകയും തെളിവുകള്‍ നല്‍കിയിട്ടും പാക്കിസ്ഥാന് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് ഉയര്‍ത്തിയ വാദഗതികളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്.
ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഓഫീസിലെ ഡ്രോണ്‍ സാന്നിധ്യം ആരോപണം മാത്രമാണ്. ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ ഹൈക്കമ്മിഷന് ഓഫീസില്‍ ഇന്ത്യ @ 75 എന്ന വാര്‍ഷിക പരിപാടി നടക്കുന്നതിനിടയിലാണ് ഡ്രോണ്‍ സാന്നിധ്യം തിരിച്ചറിയുന്നത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിന് മുന്നിലെ ഡ്രോണ്‍ സാന്നിധ്യം പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. സുരക്ഷ ഒരുക്കുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് പാളീച്ച സംഭവിച്ചിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഇന്ത്യന്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ച ജമ്മു വിമാനത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഹൈക്കമ്മീഷന് വളപ്പില്‍ ഡ്രോണ്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: