ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത് രാജിവെച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രാജിവെക്കുന്നതെന്നാണ് സൂചന. ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് കൈമാറി. നാല് മാസങ്ങള്‍ക്ക് മുമ്പാണ് തിരഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
കഴിഞ്ഞ ദിവസം തിരഥ് സിങ് റാവത്ത് ദല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുള്പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് രാജിവെച്ചൊഴിയുന്നത് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹം രാജിവെച്ചൊഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാത്രിയോടെയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
ശനിയാഴ്ച എംഎല്‍എമാര്‍ ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ പിന്‍ഗാമിയായി തിരഥ് സിങ്ങിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: