കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം നടന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടില്‍ സൂചന. ജൂണ്‍ 30നാണ് ദേശീയ മനുഷ്യാവകാശകമ്മീഷന് ഇടക്കാല റിപ്പോര്‍ട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
തൃണമൂല്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും കൂട്ടബലാത്സംഗം നടന്നതായുള്ള ആരോപണം വ്യാജമാണെന്നും ഉള്ള മമത സർക്കാരിന്റെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇതേക്കുറിച്ച് കൂടുതല്‍ വിപുലമായി അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ ക്മ്മീഷന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന് സംഘത്തിന് സംഘര്‍ഷസ്ഥലങ്ങളില്‍ പോയി ആളുകളെ കാണാന്‍ എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാനും കല്‍ക്കട്ട ഹൈക്കോടതി തൃണമൂല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരവധി പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പലരെയും ലൈംഗീക പീഡനത്തിന് ഇരയാക്കുകയും മാരകമായി മുറിവേൽപിക്കുകയും ചെയ്തു. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ പോലും ഈ ക്രൂരതയ്ക്ക് ഇരയായി. ഒട്ടേറെ പേരുടെ സ്വത്തുക്കൾക്കും വസ്തുവകകൾക്കും നേരെയും അക്രമം നടന്നു. പലർക്കും അക്രമം ഭയന്ന് വീടുപേക്ഷിച്ച് അയൽസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഇങ്ങനെ പോയവർക്ക് തിരിച്ചുവരാനുളള സാഹചര്യം ഇതുവരെ സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.
നാടുവിട്ട് പോയവർക്ക് തിരിച്ചെത്താനോ അവരുടെ ജോലി തുടരാനോ ഉളള സാഹചര്യം സർക്കാർ ഒരുക്കിയിട്ടില്ല. ഇവരുടെ വിശ്വാസം ആർജ്ജിക്കാനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമത്തിന് ഇരയായവരുടെ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. പകരം അവരെ കേസിൽ കുടുക്കാനാണ് പലയിടത്തും ശ്രമം നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അക്രമത്തിന് ഇരയായവരുടെ ഉൾപ്പെടെ മൊഴികൾ സഹിതമാണ് ഇടക്കാല റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്.
ഗുരുതരമായ അക്രമങ്ങളിൽ പോലും കോടതി നിർദ്ദേശം വന്നതിന് ശേഷമാണ് കേസെടുക്കാൻ പോലും പോലീസ് തയ്യാറായതെന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും പ്രതികൾക്ക് ജാമ്യം വരെ ലഭിച്ചു.
സംസ്ഥാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുകളും വിവിധ പോലീസ് കൺട്രോൾ റൂമുകളുടെ റിപ്പോർട്ടുകളും സീൽ ചെയ്ത കവറിൽ സൂക്ഷിക്കാൻ ബംഗാൾ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. ഉത്തരവുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വോട്ടെണ്ണൽ നടന്ന മെയ് രണ്ടിന് ശേഷമുളള എല്ലാ റിപ്പോർട്ടുകളും സീൽ ചെയ്ത കവറിൽ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.
ജസ്റ്റീസ് രാജേഷ് ബിന്ദാൽ അദ്ധ്യക്ഷനായ പ്രത്യേക അഞ്ചംഗ ബെഞ്ചാണ് ബംഗാൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.ജസ്റ്റിസുമാരായ രാജേഷ് ബിന്ദാള്, ഐപി മുഖര്‍ജി, ഹരീഷ് ടാണ്ടന്‍, സൗമന്‍ സെന്‍, സുബ്രതാ താലുക്ദര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. ദേശീയ മനുഷ്യാവകാശകമ്മിഷന് സംഘത്തിന് സംരക്ഷണം നല്കുന്നതില് പരാജയപ്പെട്ട സൗത്ത് കൊല്‍ക്കൊത്ത ഡപ്യൂട്ട് കമ്മീഷണര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന തെരഞ്ഞെടുപ്പാനന്തര അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും നിരവധി പേര് തൃണമൂല്‍ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ചെയ്തു. ഒട്ടേറെപ്പേര്‍ സ്വദേശം വീട്ട് അസമിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടേണ്ടി വന്നു. ഈ അക്രമസംഭവത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: