കണക്ടിക്കട്ട്: അഞ്ചു ഡോളറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ ഹോട്ടലുടമയെ ഹോട്ടലിലെ താമസക്കാരന് വെടിവച്ചു കൊന്നു. വെര്‍നോണിലെ മോട്ടല്‍ 6 ഉടമയും വറൈച്ച് ആന്‍ഡ് സണ്‍സ് ഹോസ്പിറ്റാലിറ്റി എല്‍.എല്‍.സി. കോ-പ്രസിഡന്റുമായ സീഷന്‍ ചൗധരി(30) ആണു കൊല്ലപ്പെട്ടത്. ഹോട്ടല്‍ ഗസ്റ്റ് അല്വിന് വോഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് ചാര്‍ജ് ചെയ്യപ്പെട്ട അയാള്‍ക്ക് കോടതി 2 മില്യന്‍ ജാമ്യം അനുവദിച്ചു.
വോഗും ഗേള്‍ ഫ്രണ്ടും ഒരു മാസമായി മോട്ടലിലായിരുന്നു താമസം. ചൂട് കൂടിയപ്പോള്‍ മോട്ടലിലെ പൂള് ഉപയോഗിക്കണമെന്ന് ഗേള്‍ഫ്രണ്ട് ആവശ്യപ്പെട്ടു. അതിനു 10 ഡോളര്‍ ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ചു ഡോളര്‍ കോടുക്കാമെന്നായി വോഗ്. പറ്റില്ലെന്നു ചുധരി പറഞ്ഞു. തുടര്‍ന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു.
ഹോട്ടല്‍ ഒഴിയാനും അയാളെ പുറത്താക്കാനും ചൗധരി ജോലിക്കാരോട് നിര്‍ദേശിച്ചു. ഇതിനിടയില്‍ റൂമില്‍ പോയി വന്ന് വോഗ് വീണ്ടും ചൗധരിയുമായി വാക്കേറ്റം തുടരുകയും വെടി വയ്ക്കുകയുമായിരുന്നു. അയാളുടെ കയ്യില്‍ തോക്ക് ഉണ്ടെന്നു ചൗധരിയും കരുതിയിരുന്നില്ല.
ഇത്തരം ആക്രമണങ്ങള്‍ക്ക് ഹോട്ടലുടമകള്‍ നിരന്തരം ഇരയാകുന്നതായി ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെന്‍ ഗ്രീന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനു പുറമെ ഏഷ്യാക്കരോടു അടുത്ത കാലത്തുണ്ടയ വെറുപ്പും ഇതിനു കാരണമായി.
മര്‍ച്ചില്‍ മെരിലാന്‍ഡിലെ എല്ക്ടണില് ഹോട്ടല്‍ ഗസ്റ്റിന്റെ വെടിയേറ്റ് ഉഷ പട്ടേല്‍ മരിച്ചു. ഭര്‍ത്താവ് ദിലിപ് പട്ടേലിനു പരുക്കേറ്റു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹോട്ടലില്‍ നിന്നു പുറത്താക്കിയ താമസക്കാരന് മിസിസിപ്പിയില്‍ യോഗേഷ് പട്ടേലിനെ അടിച്ചു കൊന്നു.
കോവിഡ് കാലത്തു വലിയ വിഷമങ്ങളിലൂടെ കടന്നു പോകുന്ന ഹോസ്പിറ്റലിറ്റി വ്യവസായം ഇത്തരം ദുരനുഭവങ്ങളും നേരിടേണ്ടി വരുന്നതായി കെന്‍ ഗ്രീന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: