ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായും മൂന്ന് ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോര്‍ട്ട്. പുല്‍വാമ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ആക്രമണം നടത്തിയത്.
ഹന്‍ജിന്‍ രാജ്പോറ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഇവിടെ തെരച്ചില്‍ നടത്തി വരികയായിരുന്നു. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യം ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
അതിനിടെ ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്മാര് ഡ്രോണിന് നേരെ വെടിവെച്ചു. ഇതോടെ ഡ്രോണ്‍ അപ്രത്യക്ഷമായി. നിരീക്ഷണത്തിനായി പാക്കിസ്ഥാന് ഉപയോഗിക്കുന ഡ്രോണാണ് അതിര്‍ത്തിയില്‍ കണ്ടെതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ ജമ്മു വിമാനത്താവളത്തിന് നേരെ ഇരട്ട വ്യോമാക്രമണങ്ങളെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: