തിരുവനന്തപുരം: അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ദല്‍ഹി കേന്ദ്രീകരിച്ചുള്ള ദക്ഷിണേഷ്യ ബിസിനസ് ലേഖകന്‍ എന്ന പദവിലേക്ക് മാധ്യമപ്രവര്‍ത്തകരെ നിയമിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ ആവശ്യപ്പെട്ടുള്ള പരസ്യം അവരുടെ വെബ്സൈറ്റില്‍ മൂന്നു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചു. മാധ്യമപ്രവര്‍ത്തനത്തിലെ കഴിവും പ്രവൃത്തിപരിചയവും മാറ്റിനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളേയും കണ്ണടച്ചു എതിര്‍ക്കുക എന്നതാണ് യോഗ്യത. ഒപ്പം, അപേക്ഷിക്കുന്ന ആള് ക്രിമിനല്‍ ആയാലും പ്രശ്നമില്ല.
ഇന്ത്യയുടെ ഭാവി ഇപ്പോള്‍ ഒരു വഴിത്തിരിവിലാണെന്നും രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തെ കേന്ദ്രീകരിച്ചുള്ള ദേശീയതയാണ് മോദി വാദിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ചൈനയുമായി സാമ്പത്തികവും രാഷ്ട്രീയവുമായി മത്സരിക്കാന്‍ ഇന്ത്യ നീങ്ങിയെന്നും അതിര്‍ത്തിയിലും ദല്‍ഹിയിലും നടന്ന പിരിമുറുക്കങ്ങള്‍ നാടകങ്ങളായിരുന്നെന്നും പറുന്നു.
ന്യൂയോര്‍ക്ക് ടൈംസ് കമ്പനി ക്രിമിനല്‍ ചരിത്രമുള്ളവര്‍ ഉള്‍പ്പെടെയുള്ള യോഗ്യതയുള്ള അപേക്ഷകരായി പരിണിക്കാറുണ്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. പരസ്യത്തിനെതിരേ ട്രോളുമായി സംവാദകന് ശ്രീജിത് പണിക്കര്‍ രംഗത്തെത്തി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നിങ്ങള്‍ മോദി വിരോധിയാണോ? നിങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ? സുസ്വാഗതം!
ന്യൂയോര്‍ക്ക് ടൈംസ് ഡല്‍ഹിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ അന്വേഷിക്കുകയാണ്. ദക്ഷിണേഷ്യ ബിസിനസ് ലേഖകന്‍ എന്നതാണ് പദവി. എന്തിനാണ് നിയമനം? വിശദീകരിക്കാം. ഇന്ത്യയുടെ ഭാവി ഒരു നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണ്. മോദിയുടെ ആത്മനിര്‍ഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങള്‍ക്ക് വിരുദ്ധമാണത്രേ. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താന്‍ ഓന് ശ്രമിക്കുകയാണത്രേ. അതിനെതിരെ തൂലിക പടവാളാക്കാന്‍ ആണ് മേല്പറഞ്ഞ പദവിയിലേക്കുള്ള ക്ഷണം.
പരമയോഗ്യരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. നിങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? ഏയ്, അതൊന്നും ഒരു പ്രശ്നമേയല്ല. ഞങ്ങള്‍ ആള്‍ക്കാരെ വേറിട്ടു കാണാറില്ല. നിങ്ങള്‍ക്കും അപേക്ഷിക്കാം. എല്ലാ ക്രിമിനലുകളും കൂടി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പാശിശം തകര്‍ന്നു വീഴില്ല എന്നൊന്നുമില്ലല്ലോ.
അതുകൊണ്ട്,
‘കത്തി താഴെ ഇടെടാ… പേന എടുക്കെടാ. അപേക്ഷിക്കെടാ…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: