ചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷണന് നായര്‍ എന്നയാളാണ് മരിച്ചത്. പ്രോജക്ട് ലാബിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിന് പിന്നില്‍ കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തില്‍ 11 പേജുള്ള ഇയാളുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നാണ് പോലീസ് എഫ്ഐആറിലുള്ളത്. മാനസിക സമ്മര്‍ദ്ദം കാരണമുള്ള ആത്മഹത്യയാണെന്നും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ആരുടെയും പേരില്ലെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: