Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനത്തറവാട്ടിലെ ഗജകേസരികള്‍ സുഖചികിത്സയുടെ സ്നേഹച്ചൂടിലേക്ക്; ഒരു മാസത്തെ ചികിത്സയിലൂടെ കരിവീരന്മാര്‍ ഓജസും കരുത്തും വീണ്ടെടുക്കും

ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്. ഇന്നലെ നടന്ന സുഖചികിത്സാ ചടങ്ങിനുശേഷം, വനം വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആനത്താവളത്തില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രാങ്കണം വരെയും, അവിടെനിന്ന് ആനക്കോട്ടയിലേക്കും അഞ്ചാനകള്‍ സവാരി നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 08:58 am IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് സുഖചികിത്സക്ക് തുടക്കമായി. ആനകള്‍ക്ക് വിവിധ ഔഷധക്കൂട്ടുകളോടെയുള്ള ആഹാരത്തോടെ നല്‍കുന്ന സുഖചികിത്സ, ഒരുമാസം നീണ്ടുനില്‍ക്കും. ഇനിയുള്ള ഒരു മാസക്കാലം ആനത്താവളത്തിലെ ആനകള്‍ സുഖചികിത്സയുടെ സ്നേഹച്ചൂടിലാകും. ഔഷധക്കൂട്ടുകളടങ്ങിയ ഭക്ഷണക്രമവും വിശേഷ വിധിയോടെയുള്ള കഴുകിത്തുടയ്‌ക്കലുമെല്ലാമുള്ള സുഖചികിത്സയിലൂടെ കരിവീരന്മാര്‍ നവോന്മേഷവും, ഓജസും, കരുത്തും വീണ്ടെടുക്കും.  

നീരിലുള്ളവയ്‌ക്ക് നീരില്‍ നിന്നും മാറിയ ശേഷവും, അപകട സാധ്യത ഉണ്ടാക്കാന്‍ സാധ്യതയുള്ളവയ്‌ക്കും മുറപോലെ സുഖചികിത്സ നടത്തും. പല കൊമ്പന്മാരും ഇപ്പോള്‍ മദപ്പാടിലാണ്. 1986-ലാണ് ആനകള്‍ക്ക് ശാസ്ത്രീയമായ ആയുര്‍വേദ-അലോപ്പതി മരുന്നുകള്‍ സംയോജിപ്പിച്ച സുഖചികിത്സക്ക് ഗുരുവായൂരില്‍ തുടക്കം കുറിച്ചത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഏഴ് അംഗ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് സുഖചികിത്സ തുടങ്ങാന്‍ നിമിത്തമായത്. അതിനുമുമ്പ് ചില ആനകള്‍ക്ക് ആയൂര്‍വേദ മരുന്നുകള്‍ മാത്രം അടങ്ങിയ ചികിത്സാവിധികള്‍ നടത്തിയിരുന്നു.  

ആയൂര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയ സമീകൃതാഹാരമാണ് സുഖചികിത്സാക്കാലത്ത് ആനകള്‍ക്ക് നല്‍കുന്നത്. ആനകളുടെ ശരീരഭാരമനുസരിച്ചാണ് നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിച്ചിട്ടുള്ളത്. 3 കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും, വൈറ്റമിന്‍ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും, പുല്ലുമുണ്ട്. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസ്സിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ധര്‍ നിശ്ചയിച്ച ഔഷധക്കൂട്ടുകളും, ആരോഗ്യ വര്‍ധക വിഭവങ്ങളുമാണ് ആനകള്‍ക്ക് കൊടുക്കുന്നത്.  

ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്. ഇന്നലെ നടന്ന സുഖചികിത്സാ ചടങ്ങിനുശേഷം, വനം വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആനത്താവളത്തില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രാങ്കണം വരെയും, അവിടെനിന്ന് ആനക്കോട്ടയിലേക്കും അഞ്ചാനകള്‍ സവാരി നടത്തി.

ഒരു വര്‍ഷത്തിലേറെയായി ആനകള്‍ കെട്ടുംതറയില്‍ കഴിഞ്ഞുകൂടുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന വനംവകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിവസവും കുറഞ്ഞത് 5 കിലോമീറ്ററെങ്കിലും നടത്തണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചത്. അതിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നടന്ന സവാരിയില്‍ കൊമ്പന്മാരായ ജൂനിയര്‍ മാധവന്‍, ഗോപീകൃഷ്ണന്‍, വിനായകന്‍, ബാലകൃഷ്ണന്‍, ജൂനിയര്‍ വിഷ്ണു, പിടിയാന ദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് മുതല്‍ രാവിലെ അഞ്ചാനകള്‍ സമാനമായ രീതിയില്‍ സവാരി നടത്തും.

30-ദിവസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ, ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍ കൊമ്പന്‍ ഗോപീകൃഷ്ണന് ആദ്യ ഔഷധ ഉരുളനല്‍കി ഉദ്ഘാടനം ചെയ്തു. 45-ആനകളുള്ള ആനക്കോട്ടയില്‍ ശീവേലിയ്‌ക്കായി ക്ഷേത്രത്തിലേക്കുപോയ വിഷ്ണു ഉള്‍പ്പടെ 28 ആനകള്‍ പങ്കെടുത്തു. ഇരുപത്തിയെട്ടോളം ആനകളെ അണിനിരത്തി ഇന്നലെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജകുമാരി, ദേവസ്വം ആന ഡോക്ടര്‍ ശാരുജിത്, ആനവിദഗ്ധ സമിതി അംഗങ്ങളായ ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ. വിവേക്, ഡോ: ദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവധനം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍, ആനക്കോട്ട മാനേജര്‍ എ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സുഖചികിത്സാ ചടങ്ങിന് നേതൃത്വം നല്‍കി.

Tags: GuruvayooraaTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.