യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് സ്പെയിനും സ്വിറ്റ്സര്‍ലന്‍ഡും ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് മേജര്‍ ടുര്‍ണമെന്റുകളില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടി. 1966, 1994, 2010 ലെ ലോകകപ്പ് എന്നിവയിലാണ് ഇവര്‍ പോരടിച്ചത്. ഇതില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സ്പെയിനും അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും വിജയിച്ചു. എല്ലാ ടൂര്‍ണമെന്റുകളിലുമായി സ്പെയിനും സ്വിസും ഇരുപത്തിരണ്ട് തവണ ഏറ്റുമുട്ടി. ഇതില്‍ ഒരിക്കല്‍ മാത്രമാണ് സ്പെയിന് തോറ്റത്. 2010 ലെ ലോകകപ്പിലാണ് അവര്‍ സ്വിസിന് കീഴടങ്ങിയത്.
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ കടന്നത്് അറുപത്തിയേഴ് വര്‍ഷത്തെ ചരിരതത്തില് ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. വമ്പന്മാരായ സ്പെയിനെതിരെ മറ്റൊരു അട്ടിമറിക്ക്് തയ്യാറെടുക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്.
സ്പെയിന് മികച്ച ഫോമിലാണ്. അവസാന രണ്ട് മത്സരങ്ങളില്‍ പത്ത്് ഗോളുകള്‍ അടിച്ചാണ് ക്വാര്‍ട്ടറിലേക്കുള്ള ചെമ്പടയുടെ വരവ്. എക്സ്ട്രാ ടൈമില്‍ വിധിയെഴുതിയ പ്രീ ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അവര്‍ ക്രൊയേഷ്യയെ തകര്‍ത്തുവിട്ടത്. അല്‍വാരോ മൊറാട്ട, ക്യാപ്റ്റന്‍ സെര്‍ജിയോ ബസ്ക്വറ്റ്, ജോര്‍ഡി അലാബ തുടങ്ങിയവരാണ് സ്പെയിനിന്റെ കരുത്ത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികള്‍ ആരായാലും പ്രശ്നമില്ല. വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്് സ്പെയിന് ഗോളി യുനയ് സൈമണ്‍ പറഞ്ഞു.
ഫ്രാന്‍സിനെ അട്ടിമറിച്ചതിന്റെ ത്രില്ലിലാണ് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങുന്നത്. ഫ്രാന്‍സിനെ തോല്‍പ്പിച്ച ആ രാത്രി ഏറ്റവും സുന്ദരമായിരുന്നെന്ന്് സ്വിസ് സ്ട്രൈ്ക്കര്‍ ഹാരിസ് സെഫറോവിച്ച് പറഞ്ഞു. ക്വാര്‍ട്ടറില്‍ പക്ഷെ നായകന് ഗ്രാന്‍സ് സാകയെ കൂടാതെയാണ് സ്വിസ് ഇറങ്ങുക. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ മഞ്ഞകാര്‍ഡ് കണ്ടതോടെയാണ് സാകയ്ക്ക്് ക്വാര്‍ട്ടറില്‍ നിന്ന്് വിട്ടുനില്ക്കേണ്ടിവരുന്നത്.
1954 ലാണ് സ്വിറ്റ്സര്‍ലന്‍ഡ് അവസാനമായി ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിത്. 1954 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ അഞ്ചിനെതിരെ ഏഴു ഗോളുകള്‍ക്ക്് ഓസ്ട്രിയയോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: