ന്യൂദല്‍ഹി: ഡോക്ടറെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചു ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് സ്ഥാനപതി ചെയ്ത ട്വീറ്റിനോടും ട്വിറ്ററില്‍ തന്നെ ഇദ്ദേഹം മറ്റൊരു ഉപയോക്താവുമായി നടത്തിയ സംഭാഷണത്തോടും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാാഴ്ചയാണ് ഡോക്ടറെ കാണാന്‍ പോയപ്പോഴുള്ള അനുഭവം സ്ഥാനപതി ഫരീദ് മമുന്ദ്സയി ട്വീറ്ററില്‍ പങ്കുവച്ചത്. ‘കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഡോക്ടറെ കാണാന്‍ പോയി. ഞാന്‍ ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് സ്ഥാനപതിയാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍ എന്റെ കൈയില്‍നിന്ന് ഫീസ് വാങ്ങിയില്ല. എനിക്ക് അഫ്ഗാനിസ്ഥാനുവേണ്ടി കൂടുതലൊന്നും ചെയ്യാനാകില്ലെന്നും അതുകൊണ്ടാണ് പണം സ്വീകരിക്കാത്തതെന്നും കാരണം തിരക്കിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. നന്ദിയറിയിക്കാന്‍ എനിക്ക് വാക്കുകളുണ്ടായിരുന്നില്ല. ഇതാണ് ഇന്ത്യ: സ്നേഹം, മൂല്യങ്ങള്‍, കാരുണ്യം. എന്റെ സുഹൃത്തേ താങ്കള്‍ മൂലം അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അല്പം കുറച്ചു കരയുകയും, അല്പം കൂടുതല്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു’.- അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഇന്ന് അദ്ദേഹം ‘ഹരിപുര ഗ്രാമം ഗുജറാത്തിലാണോ?’ എന്ന് അന്വേഷിച്ചിരുന്നു. ‘അല്ല സര്, ഈ ഗ്രാമം രാജസ്ഥാനിലെ ഹനുമന്‍ഗഡ് ജില്ലയിലാണ്. പഞ്ചാബ് അതിര്‍ത്തിക്ക് സമീപമാണ് എന്റെ ഗ്രാമം’- ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇതിന് മറുപടി നല്കി.
സ്ഥാനപതിയുടെ രണ്ടു ട്വീറ്റുകളും ശ്രദ്ധിച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: ‘ബല്‍കൗര്‍ ധില്ലന്റെ ഹരിപുരയിലേക്കും കൂടാതെ ഗുജറാത്തിലെ ഹരിപുരയിലേക്കും താങ്കള്‍ പോകൂ, ഇതും ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്. ഇന്ത്യയിലെ ഡോക്ടറെക്കുറിച്ച് താങ്കള്‍ പങ്കുവച്ച അനുഭവം ഇന്ത്യ-അഫ്ഗാനിസ്ഥാന് ബന്ധത്തിന്റെ സുഗന്ധമാണ് കാണിക്കുന്നത്.’. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ജനകീയ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: