തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച റിട്ട. ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്. തിരുവനന്തപുരത്തെ ജില്ലാ കോടതിയിലെ സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് വ്യാഴാഴ്ച നമ്പി നാരായണനും കക്ഷി ചേര്‍ന്നത്.
ചാരക്കേസില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിബി മാത്യൂസാണെന്നും നമ്പി നാരായണന് കോടതിയില്‍ പറഞ്ഞു. ജൂലായ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതി സിബി മാത്യൂസിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. സിബി ഐ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐആറില്‍ ചാരക്കേസില്‍ സിബി മാത്യൂസ് നാലാം പ്രതിയാണ്. ഇതോടെയാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യൂപേക്ഷ നല്‍കിയത്. ഇതിനെതിരായാണ് നമ്പി നാരായണന് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബി മാത്യൂസിന് വ്യക്തമായ പങ്കുണ്ടെന്നും തന്നെ ഉപദ്രവിക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയില്‍ നിന്നുവെന്നും നമ്പി നാരായണന് അപേക്ഷയില്‍ വിശദീകരിക്കുന്നു. തന്നെ പ്രതി ചേര്‍ക്കുന്നതിലും സിബി മാത്യൂസ് മുന്‍പന്തിയിലുണ്ടായിരുന്നുവെന്നും ജാമ്യ ഹര്‍ജിയില്‍ വാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: