കൊല്ലം: സാധാരണക്കാരന് വാക്സിന് എടുക്കണമെങ്കില്‍ ഓണ്‍ലൈന്‍. സഖാക്കള്‍ക്ക് വാക്സിന് എടുക്കണമെങ്കില്‍ പിന്വാതില്സംവിധാനവും. ഇതാണിപ്പോള്‍ ജില്ലയിലെ അവസ്ഥ. കാര്യങ്ങള്‍ മാര്ക്സിസ്റ്റുവല്കരിച്ചതോടെ വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് പൊതുജനം പരാതിയുമായി രംഗത്തെത്തി. പൂതക്കുളത്ത് വാക്സിന് എടുക്കാന്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന പാര്‍ട്ടിക്കാരുടെ വോയിസ് ക്ലിപ്പ് പുറത്ത് വന്നതോടെയാണ് വാക്സിന് വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തിയ കാര്യം പുറം ലോകം അറിയുന്നത്.
ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ വാക്സിന് പിന്‍വാതില്‍ വഴി നല്‍കുന്നത്. ഇതിനു വേണ്ടി പ്രത്യേക ലൈന്‍അപ്പ് തന്നെ ഇവര്‍ ഉണ്ടാക്കി. ഇതിനാല്‍ തന്നെ വാക്സിന് വിതരണം ഭരണക്കാര്‍ തന്നെ അട്ടിമറിക്കുന്ന സാഹചര്യമാണ്. വാക്സിന് വിതരണത്തിന്റെ തുടക്കത്തില്‍ തന്നെ ജില്ലയിലേക്ക് കൂടുതല്‍ തോതില്‍ വാക്സിന് എത്തി തുടങ്ങിയിരുന്നു. എന്നാല്‍ തോന്നും പടി മരുന്ന് വിതരണം ആരംഭിച്ചതോടെ വാക്സിനേഷനില്‍ സുതാര്യതയില്ലാതായി.
ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരമാവധി ആളുകള്‍ക്ക് വാക്സിന് നല്കാന് നടപടികളുണ്ടെങ്കിലും മുന്‍ഗണനാക്രമം പാലിക്കാതെയാണ് വിതരണമെന്നാണ് ആക്ഷേപം. കിടപ്പ് രോഗികള്‍, കോളനികളില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍, കോളനി ചേരി നിവാസികള്‍, 60 വയസിന് മുകളിലുള്ളവര്‍ തുടങ്ങി മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് വാക്സിനേഷന് ഉറപ്പുവരുത്തുന്നതില്‍ തികഞ്ഞ അലംഭാവമാണ് നടക്കുന്നത്.
നിലവില്‍ ഓരോ വര്‍ഡുകളില്‍ നിന്നും നിശ്ചിത ആളുകളെ തെരഞ്ഞെടുത്ത് അയയ്ക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഏകദേശം 80 ശതമാനത്തോളം വാക്സിനുകളും ഇത്തരത്തിലാണ് നല്‍കുന്നത്. ഇതുവരെ ആദ്യ ഡോസും രണ്ടാം ഡോസുമായി ഏകദേശം 10 ലക്ഷത്തിലധികം ഡോസുകള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: