ന്യൂദല്‍ഹി: ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്ക് ചിലയിടങ്ങളില്‍ പറയുന്ന പേരാണ് ‘ചൈനീസ് സാധനങ്ങള്‍’. ഒരുപക്ഷേ ഇപ്പോള്‍ പാക്കിസ്ഥാന് സായുധ സേനകള്‍ക്കും ഈ കാഴ്ചാടുണ്ടായി തുടങ്ങിയിരിക്കാം. നാലുവര്‍ഷം മുന്‍പ് പാക്കിസ്ഥാന് വാങ്ങിയ, കരയില്‍നിന്ന് ആകശത്തേക്ക് അയയ്ക്കാവുന്ന ചൈനീസ് നിര്‍മിത എല്‍വൈ-80 മധ്യദൂര മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. തുടര്‍ന്ന് അറ്റുകറ്റപണികള്ക്കായി നിര്‍മാതാക്കളുടെ സംഘം പാക്കിസ്ഥാനിലെത്തി.
രണ്ടുമാസമായി എല്‍വൈ-80 സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ആയുധ നിര്‍മാതാക്കള്‍ സാങ്കേതിക സഹായത്തിനായി അയച്ച ചൈനീസ് സാങ്കേതിക വിദഗ്ധ സംഘമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോര്‍, ഭവല്‍പുര്‍, ഗുജ്രന്‍വാല ഉള്‍പ്പെടെ സ്ഥലങ്ങളിലാണ് എല്‍വൈ-80 ലൊമാഡുകള് സ്ഥാപിച്ചിരിക്കുന്നത്. പ്രതിരോധരംഗത്ത് സന്നാഹങ്ങള്‍ കൂട്ടാനായി ചൈനീസ് ആയുധങ്ങള്‍ വാങ്ങുകയല്ലാതെ പാക്കിസ്ഥാന് മറ്റ് വഴികളില്ല.
ആറ് എല്‍വൈ-80 സംവിധാനങ്ങള്‍കൂടി വാങ്ങുന്നത് പരിഗണനയിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പാക്കിസ്ഥാന് ചില രാജ്യങ്ങള്‍ മാത്രമാണ് യുദ്ധവിമാനങ്ങളും ടാങ്കുകളും വില്‍ക്കുന്നത്. 2019 ഫെബ്രുവരിയില്‍ നടന്ന ബാലക്കാട്ട് ആക്രമണം പരിഗണിക്കുമ്പോള്‍ മിസൈലുകള്‍ പ്രവര്‍ത്തന രഹിതയമായത് പാക്കിസ്ഥാന് ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. അന്ന് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചശേഷം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: