കൊച്ചി: ചരിത്രം കുറിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്പുട്നിക് വാക്സിന് ചലഞ്ച്. ഇന്നലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ റഷ്യന്‍ നിര്‍മിത സ്പുട്നിക് വി വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡന് എംപിയും, റോജി എം.ജോണ്‍ എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിച്ചു. കേരളത്തില്‍ ആദ്യ സ്പുട്നിക് വി വാക്സിന് വിതരണമായിരുന്നു ഇത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യാപാരികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും, തൊഴിലാളികള്‍ക്കുമായി ആസ്റ്റര്‍ മെഡ്സിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വാക്സിന് ചലഞ്ചിന്റെ ഭാഗമായിട്ടാണ് വാക്സിന് ക്യാമ്പ് നടന്നത്. സംഘടനയുടെ അങ്കമാലി മേഖലയില്‍ നിന്നുമുളള 500 പേരാണ് ഇന്നലെ വാക്സിന് സ്വീകരിച്ചത്. രൂപമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദത്തിനും ഫലപ്രദമാണ് സ്പുട്നിക് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കേരളത്തിലെ ആദ്യത്തേതും ഏറ്റവും വിപുലവുമായ സ്പുട്നിക് വി വാക്സിന് ക്യാമ്പയിനാണ് കെവിവിഇഎസ് നടത്തിയിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍, വാക്സിന് കോര്‍ഡിനേറ്റര്‍ ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫന്‍, അങ്കമാലി മേഖലാ പ്രസിഡന്റ് ജോജി പീറ്റര്‍, അങ്കമാലി മര്‍ച്ചന്റ്സ് അസ്സോസിയേഷന് പ്രസിഡന്റ് എന്‍.വി. പോളച്ചന്, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: