Categories: World

ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കേന്ദ്രം; കൊവിഷീല്‍ഡിന് 8 യൂറോപ്യന്‍ രാജ്യങ്ങള്‍ അനുമതി നല്‍കി

കോവിന്‍ പോര്‍ട്ടല്‍ വഴി ലഭ്യമായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാല്‍ സമാനമായ ഇളവ് നല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

Published by

ന്യൂദല്‍ഹി : ഇന്ത്യന്‍ നിര്‍മിത കോവിഡ് വാകിസിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ആദ്യം പ്രവേശനാനുമതി നല്‍കിയിരുന്നില്ല. ഇന്ത്യയിലെ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിപിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഈ തീരുമാനം.  

തുടര്‍ന്ന് ഗ്രീന്‍ പാസ്‌പോര്‍ട്ടിനായി ഇപ്പോള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എട്ട് രാജ്യങ്ങളാണ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ആസ്ട്രിയ, ജര്‍മ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നീരാജ്യങ്ങളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്.  ആസ്ട്ര സെനകയുടെ ഇന്ത്യന്‍ പതിപ്പാണ് കൊവിഷീല്‍ഡ്.

ഇന്ന് മുതലാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വാക്‌സിന്‍ നയം പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ പക്ഷേ ഇന്ത്യയുടെ കൊവിഷീല്‍ഡും. കൊവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നും ഈ വാക്‌സിനുകള്‍ സ്വീകരിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ക്വാറന്റൈനില്‍ ഇരിക്കേണ്ടതായും വരും. കൂടാതെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച വാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടും അംഗരാജ്യങ്ങളില്‍ യാത്രയ്‌ക്കുള്ള അനുമതിയും നല്‍കൂ.

ഇതിനെ തുടര്‍ന്ന് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാരെ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഇന്ത്യ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇല്ലെങ്കില്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ ഇരിക്കേണ്ടി വരുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

കോവിന്‍ പോര്‍ട്ടല്‍ വഴി ലഭ്യമായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാല്‍ സമാനമായ ഇളവ് നല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇല്ലെങ്കില്‍ അവരുടേത് ഇന്ത്യയും അംഗീകരിക്കില്ല. ഇങ്ങനെ വന്നാല്‍ വാക്സിനെടുത്ത ശേഷം യൂറോപ്പില്‍ നിന്നെത്തുന്നവരെല്ലാം നിര്‍ബന്ധ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടി വരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക